അവളെക്കുറിച്ച് പലരും പറഞ്ഞത് കേട്ട് എനിക്കും കൌതുകമായി ഒന്ന് കാണാന്‍.
പലരും അവളെക്കുറിച്ച് കഥകളും കവിതകളും എഴുതിയിരുന്നു.
അതൊക്കെ വായിച്ച് അവളെ കാണാനുള്ള പൂതി എന്നില്‍ കൂടിക്കൊണ്ടിരുന്നു.
എന്നും അവള് വരാറുള്ള പലയിടങ്ങളിലും ഞാന്‍ കാത്തു നിന്ന് ഒന്ന് കാണാന്‍, പക്ഷെ കണ്ടില്ല എവിടെയും ...
കണ്ട പലരും കാണാത്ത എന്നോട് അവളെക്കുറിച്ച് വാ തോരാതെ കഥകള്‍ പറഞ്ഞു.
ഒന്ന് കാണാതെ മിണ്ടാതെ അവളെ ഞാന്‍ എങ്ങനെയോ ഇഷ്ട്ടപ്പെട്ടു.
അവളുടെ പേരിലെ വ്യത്യസ്തത ആണോ അതോ അവളെക്കുറിച്ച് ജനം പാടിപ്പുകഴ്ത്തുന്ന കഥകള്‍ കേട്ടിട്ടാണോ ഇല്ല എനിക്കറിയില്ല ഇനിയും...
വീണ്ടും ഞാന്‍ തേടിനടന്നു പലയിടങ്ങളില്‍ എന്നിട്ടും ഒന്ന് കാണാനുള്ള ഭാഗ്യം മാത്രം എനിക്ക് ലഭിച്ചില്ല .
കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതം മുന്നോട്ട് പോയപ്പോഴെപ്പോഴോ ഞാന്‍ മറക്കുകയായിരുന്നു അവളെയും ...
എങ്കിലും മനസ്സിന്റെ ഉള്‍ത്താളുകളിലെവിടെയോ അവളെ കാണണമെന്നുള്ള ആഗ്രഹം ബാക്കി കിടന്നിരുന്നു.
അതാവാം വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മരുഭൂമിയില്‍ വച്ച് എനിക്കവളെ കണ്ടുമുട്ടാന്‍ സാധിച്ചതും.
റൂംമേറ്റായ സല്മാന് ആണ് അവളെ എനിക്ക് പരിചയപ്പെടുത്തിയത്.
ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ അവളെ നോക്കിനിന്നു കുറച്ചുനേരം .
പരിചയമില്ലാത്ത എന്നെ കണ്ടിട്ടാവണം അവള് അപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചതും.
പക്ഷെ സല്മാന് വിട്ടില്ല അവളെ കടന്നുപിടിച്ചവന്‍ റൂമിന് പുറത്തേക്കെറിഞ്ഞു വാതിലടച്ചുകളഞ്ഞു.
എനിക്കവനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി അപ്പോള്‍ ,
എങ്കിലും എനിക്ക് സന്തോഷമായി വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച അവളെ ഇന്നോരുനോക്ക് കാണാന്‍ സാധിച്ചല്ലോ ...
എങ്കിലും ഒരു സന്തോഷം അപ്പോളും മനസ്സില്‍ ബാക്കി കിടന്നു.
ഇത്രയും സൗന്ദര്യമുള്ള നിനക്കാരാണ് പെണ്ണേ
.
.
.
" മൂട്ട "
എന്ന് പേരിട്ടത് ....

ഒരു മൂട്ട സുന്ദരിയെ ലഭിച്ചല്ലോ ഇനി കാലാകാലങ്ങളില്‍ മുട്ട സാമ്രാജ്യത്തില്‍ സുഖവാസം
ReplyDelete