അങ്ങകലെയകലെ കൈയെത്താത്ത ദൂരത്ത് തൂശനിലയില്‍ സദ്യ വിളമ്പി ഉണ്ണാനിരിക്കേ അമ്മു പറഞ്ഞു.
" മോന്‍ വല്ലതും കഴിച്ചു കാണുമോ എന്തോ ? "
പരിപ്പും പപ്പടവും കൂട്ടിക്കുഴച്ചു സദ്യ കഴിയ്ക്കാനെടുക്കേ ഇത് കേട്ട് അച്ഛന്‍ ആ ഉരുള തിരികെ ഇലയില്‍ വച്ചു.
ഒരു നിമിഷം കണ്ണട മാറ്റി കണ്ണിലെന്തോ പോയതുപോലെ ആരും കാണാതെ നനവ് തുടച്ച് കൊണ്ട് അച്ഛനും എന്നെ ഓര്‍ത്തു.
ഇതൊന്നും കാര്യമാക്കാതെ ഇലയിലുള്ള ഉപ്പേരിയും മറ്റും കാലിയാക്കിക്കൊണ്ടിരുന്ന കാന്താരി അനിയത്തിക്കുട്ടിയും പറയുന്നുണ്ടായിരുന്നു ...
" അണ്ണനുംകൂടിയുണ്ടാരുന്നേല്‍ ... "
________________________________________________________
ഞാനവിടെ ഇല്ലെന്നല്ലെയുള്ളൂ എന്‍റെ മനസ്സും ജീവനും എല്ലാം ഇപ്പോഴും അവിടല്ലേ നിങ്ങളോടൊപ്പം ...
ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നുണ്ട് അങ്ങ് ദൂരെ എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മൂന്നു നക്ഷത്രങ്ങളെ ...
അച്ഛനും അമ്മയും ന്‍റെ കുഞ്ഞനുജത്തിയും ...
നാലാമതൊരു നക്ഷത്രമായി ഒരിക്കല്‍ അവിടേയ്ക്ക് വരും ഈ തോറ്റുപോയ മകനും ...
നമ്മെ തോല്‍പ്പിച്ചവരുടെ മുന്നില്‍ നിവര്‍ന്ന് നിന്ന്
ഒന്ന് ജയിച്ച് കാണിച്ചിട്ട് ...
ആ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്ക്
ഒരോണം കൂടി ഒരുമിച്ചു കൂടാന്‍ ...