വീടിന്‍റെ തെക്കേയറ്റത്തുള്ള മാവിന്റെ ആയുസ്സ് ഇന്ന് തീര്‍ന്നു.
കൃഷ്ണേട്ടനും ദാസേട്ടനും അത് മുറിച്ചു ചിതയോരുക്കുന്നതിന്റെ തിരക്കിലാണ്...
മുഖത്ത് സഹതാപത്തിന്റെയും ദു:ഖത്തിന്റെയും ചായങ്ങള്‍ പൂശിക്കൊണ്ട് ആരേല്ലാമോ വീട്ടില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്...
വീട്ടുമുറ്റത്തെ പോസ്റ്റില്‍ ആരോ കറുത്ത തുണി കെട്ടിയിരിക്കുന്നു.
കരഞ്ഞു തളര്‍ന്ന രണ്ട് പേര്‍ ഹാളില്‍ ഇരിപ്പുണ്ടെങ്കില്‍ അത് അനിയത്തിയും അമ്മയുമാണ് ...
അല്ല അച്ഛനെവിടെ ...
അതാ എന്‍റെ മുറിയില്‍ അച്ഛനെന്തോ പരതുന്നുണ്ടല്ലോ
മം എന്‍റെ ഡയറി ...
കുഞ്ഞായിരുന്ന എന്നേം ചുമലിലെടുത്ത് അച്ഛന്‍ നില്‍ക്കുന്ന ഒരു ചിത്രമുണ്ട് അതില്‍. ഞാന്‍ ആര്‍ക്കും കൊടുക്കാതെ ഒളിപ്പിച്ചത് ...
അതും നോക്കിയിരിക്കേ അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടോ, കണ്ണുകള്‍ നിറയുന്നുണ്ടോ ...
പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടു ...
ആരെല്ലാമോ ചേര്‍ന്ന് അതില്‍ നിന്ന് വെള്ള പുതപ്പിച്ച ഒരു ശരീരം ഹാളിലേയ്ക്ക് കൊണ്ടുവന്നു...
സ്വിച്ച് ഇട്ടതുപോലെ എവിടെനിന്നൊക്കെയോ കരച്ചിലുകള്‍ ...
അമ്മയുടെ " മോനെ " എന്ന വിളിയ്ക്ക് ഒരിക്കല്‍ കൂടി വിളി കേള്‍ക്കണമെന്നുണ്ടെനിക്ക്
പക്ഷെ വാക്കുകള്‍ എവിടെയോ തടയുന്നു എനിക്ക് കഴിയുന്നില്ല ഒന്നിനും ...
അപ്പോഴും അച്ഛന്‍ മുറിയില്‍ ആ ചിത്രവും നോക്കിയിരിപ്പുണ്ടായിരുന്നു ...
ആരൊക്കെയോ ചേര്‍ന്ന് മാവിന്‍കഷ്ണങ്ങളാല്‍ തീര്‍ത്ത മെത്തയിലെക്കെന്നെ കിടത്തിയപ്പോള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു...
അച്ഛന്റെ " ഉണ്ണീ " എന്നുള്ള വിളി...