Tuesday, 18 December 2012

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍


രണ്ട് വര്‍ഷത്തിനു ശേഷമാണു ഞാനവളെ ഇന്ന് കണ്ടത് അവിചാരിതമായി ബസ് സ്‌റ്റോപ്പില്‍

ഒന്നുകൂടി നോക്കിയില്ല ഉറപ്പാണ് അതെ അതവള്‍ തന്നെ

വീണ്ടും ആ മുഖത്തേക്ക് എന്തോ നോക്കാനുള്ള  ശക്തി എനിക്കില്ലായിരുന്നു ……



അവളെ ആദ്യമായ് കാണുന്നത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്
അന്ന് പക്ഷെ പെണ്ണ് ഒരു അത്ഭുതമായിട്ടോന്നും തോന്നിയില്ല
പിന്നെപ്പോഴോ പെണ്ണങ്ങ് ഖല്‍ബില് കയറി.
അന്ന് മുതല്‍ ടൂഷന് പോകാന്‍ വല്യ ഉത്സാഹമായി.
അതു കണ്ടു വീട്ടുകാര്‍ക്ക് പോലും അത്ഭുതമായി
" നമ്മടെ മോന്‍ ഇത്ര പെട്ടെന്ന്ന്നു നന്നായൊന്നു "
പക്ഷെ സത്യം നമുക്കല്ലേ അറിയൂ
ഹാ ഇനി വീണ്ടും കഥയിലേക്ക് അന്ന് മുതല്‍ ഞാനും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി, അടുത്ത ചങ്ങതിമാരോടുപോലും ഞാന്‍ പറഞ്ഞില്ല.
അന്ന് ആദ്യമായ് ഒരാളോട് സ്കൂളില്‍ വച്ച് ഞാന്‍ ആ കുട്ടിയെപ്പറ്റിപറഞ്ഞു അവന്‍  അന്ന് തന്നെ അത്  ടൂഷന്‍ സെന്‍ററില്‍ ഫ്ലാഷ് ആക്കി  എല്ലാവരും അറിഞ്ഞു ആ കുട്ടി അടക്കം,
എനിക്ക് പേടിയായി ആ കുട്ടി എന്നോട് ദേഷ്യപ്പെട്ടാലോന്നു വിചാരിച്ചു ഭാഗ്യം അതുണ്ടായില്ല.

അന്നൊക്കെ തല്ലുകിട്ടാന്‍ സാധ്യത ഉള്ള ക്ലാസ്സുകളിലോന്നും കൂട്ടുകാര്‍ കയറില്ല ഞാനും,
പിന്നീട് ഞാന്‍ പോകാന്‍ തുടങ്ങി  കാരണം അന്നാണ് ആരുടേം ശല്യമില്ലാതെ ഒന്ന് നോക്കാന്‍ പറ്റുന്നത്,
അന്നുമുതല്‍ എനിക്കൊരു ധൈര്യമായി എന്നോട് അത് അറിഞ്ഞ ഭാവവും നടിച്ചില്ല സംസാരിക്കാന്‍ ഒരു ഭയമായിരുന്നു ഒരു ദിവസം താമസിച്ചെത്തിയ കുട്ടി കാരണം പറഞ്ഞത്  കേട്ട് ഞാന്‍ അതിനു ഒരു  പേരുമിട്ടു ‘ഇഡ്ഡലി’ എങ്ങനുണ്ട് പേര് ? പിന്നീട് ഇതും വിളിച്ചു ഞാന്‍ കളിയാക്കും

 ‘ദേ അടങ്ങിയിരിക് കേട്ടോ ഞാന്‍ ……. ടെ അമ്മയോട് പറഞ്ഞുകൊടുക്കും ‘

ഇങ്ങനെ പറഞ്ഞു എന്നെ ഭീഷണിപെടുത്താന്‍ നോക്കും ഞാനുണ്ടോ കുലുങ്ങാന്‍ അങ്ങനെ നോക്കിയും കളിയാക്കിയും പത്താം തരം കഴിഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല കാരണം ഈ എന്റെ ഒടുക്കത്തെ പേടി തന്നെ. പിന്നെടെന്ത ഉള്ളിലുള്ള പ്രണയം തുറന്നു പറയാനാവാതെ എസ് എസ് എല്‍ സിയും കടന്നു പോയി.

പിന്നീട് വീണ്ടും ആ കുട്ട്യോടുള്ള പ്രണയം തല പോക്കുന്നത് കോളേജില്‍ പഠിക്കുമ്പോഴാണ്.
ഞാന്‍ പഠിക്കുന്നത് അങ്ങ് തിരുവനന്തപുരത്തും  ഇത് നാട്ടിനടുത്തുള്ള കോളേജിലും ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ രണ്ടും കല്പിച്ചു കൂട്ടുകാരന്റെ (ഇവനാണ് എന്റെ പ്രണയം അന്ന് ഫ്‌ലാഷ് ആക്കിയവന്‍ ) കൂടെ അവളുടെ കോളേജിലെത്തി. (ഒരേ ബസിലായിരുന്നു യാത്ര)
സിനിമകളിലെ പോലെ ഞാനും കൂട്ടുകാരനും കൂടി അവളുടെ പിറകെ നടന്നു. നടന്നതല്ലാതെ അന്ന് ഒന്നും സംസാരിച്ചില്ല.
കോളേജ്  വരെ കൂട്ടുകാരോടൊപ്പം നടന്നു കുറച്ചു നേരം അവിടൊക്കെ നിന്നിട്ട് തിരിച്ചങ്ങു പോന്നു.
തൊട്ടടുത്ത ദിവസവും ഇതേ അവസ്ഥ തന്നെ.
അങ്ങനെ മൂന്നാം ദിവസമെത്തി ഇന്ന് ഞാന്‍ സംസാരിച്ചിട്ടെ ഉള്ളുന്നു ഉറപ്പിച്ചു പക്ഷെ വീണ്ടും ഒരു പേടി എങ്ങനെ തുടങ്ങും എന്നുള്ള അവസാനം കൂട്ടുകാരനെ അവിടേക്ക്  വിട്ടു.

‘ കുട്ടീ …..നു എന്തോ പറയാനുണ്ടെന്ന്’.

ഞാനല്ല എന്റെ കൂട്ടുകാരനാണ് പറഞ്ഞത് അന്നാദ്യമായി അവനോടെനിക്ക് ബഹുമാനം തോന്നി.
അവള്‍ കൂട്ടുകാരികളെ മുമ്പേ വിട്ടതിനു ശേഷം എന്റെ അടുക്കലേക്ക് വന്നു. ഞങ്ങള്‍ പയ്യെ നടന്നു, തട്ടത്തിന്‍ മറയത്തു ആയിഷ വിനോദി നോട് ചോദിച്ച പോലെ അവള്‍ എന്നോടും ചോദിച്ചു.

 " എന്താ പറയാനുണ്ടെന് പറഞ്ഞത് "

 ഞാന്‍ പക്ഷെ വിനോദിനെപ്പോലെ ഒന്നുമില്ല എന്ന് പറഞ്ഞു മുങ്ങിയില്ല ധൈര്യം അഭിനയിച്ചു ഞാന്‍ ചോദിച്ചു

" ഞാന്‍ എന്തിനാണ് വന്നത് എന്ന് തനിക്കറിയമല്ലോ "

 " മ്മ് അത് നടന്നത് തന്നെ "
ആ മറുപടി എന്നെയൊന്നു ഞെട്ടിച്ചു എന്നാലും ഞാന്‍ പിന്മാറിയില്ല.
ഞാന്‍ വീണ്ടും ഓരോന്ന് സംസാരിച്ചു ഇമ്പ്രെസ്സ് ചെയ്യാന്‍ നോക്കിക്കൊണ്ടിരുന്നു,
സംസാരിച്ചുകൊണ്ട് നടന്നു കോളേജിന്റെ ഗേറ്റ് വരെയായി , എവിടെ എനിക്ക് പോസിറ്റീവ് ആയ ഒരു വാക്കും പറഞ്ഞില്ല നെഗറ്റിവും അത് എനിക്ക് കൂടുതല്‍ വിശ്വാസം നല്‍കി എന്ന് പറഞ്ഞാല്‍ മതിയല്ലോ?
കോളേജ് ഗേറ്റ് കടന്നു കഴിഞ്ഞപ്പോള്‍ അവള്‍ ഒരു നോട്ടം നോക്കി എന്റമ്മോ അതെന്‍റെ നെഞ്ചിനകത്ത് ശരിക്കും ഒന്ന് കൊണ്ടു പിന്നീട്  കോളേജില്‍ പോവാന്‍ പറ്റിയില്ല പക്ഷെ വീണ്ടും അമ്പലത്തിലും മറ്റും വച്ചു കാണാറുണ്ടായിരുന്നു ഞാന്‍ അതിനായി സ്ഥിരം വിശ്വാസിയായി മാറി

കാലം വീണ്ടും കൊഴിഞ്ഞുപോയ്‌കൊണ്ടേ യിരുന്നു ഞാന്‍ പഠിത്തം കഴിഞ്ഞു തിരുവനന്തപുരത്തെ  ജോലിയും കളഞ്ഞു നാട്ടില്‍ നില്ക്കുന്ന കാലം ഇപ്പോഴും അതിനെ മറന്നിട്ടില്ല,
അമ്പലത്തിലും വഴിയരികിലും മറ്റും വച്ചു കാണാറുണ്ട് ഒരു ചിരി
 തിരിച്ചും ഒരു ചിരി കിട്ടും അങ്ങനെ പോയ്കൊണ്ടിരുന്നു.
ഒന്ന് കാണാനും ഉള്ളിലുള്ളതെല്ലാം പറയാനും ആഗ്രഹമുണ്ടെങ്കിലും
എന്തോ അതൊന്നും നടന്നില്ല,
അങ്ങനെയിരിക്കെ എനിക്ക് ഗള്‍ഫിലേക്ക് ഒരു ജോലി ശരിയായി. ഇനിയും ഞാന്‍ ഇങ്ങനെ നടന്നാല്‍ ഒന്നും നടക്കില്ലെന്നും എനിക്ക് അവളെ നഷ്ടപ്പെടുമെന്നും മനസ്സിലായി  അതുകൊണ്ട് സീരിയസ് ആയി പ്രോപോസ് ചെയ്യാമെന്ന് വിചാരിച്ചു.

അവിടെയും എനിക്ക് സഹായത്തിനാള്ണ്ടായിരുന്നു എന്‍റെ കൂട്ടുകാരനും അവന്‍റെ  ചേച്ചിയും,
അങ്ങനെ ചേച്ചി  മുഖേനെ കാര്യം ഉണര്‍ത്തിച്ചു.
അവിടെയും മറുപടി ശരിയാവില്ല വീട്ടുകാര്‍ സമ്മതിക്കില്ല എന്നൊക്കെ ആയിരുന്നു .
അങ്ങനെ നിരാശനായിരിക്കെ എനിക്ക് രണ്ടു ദിവസം കഴിഞ്ഞു ഒരു ഗുഡ് ന്യൂസ് കിട്ടി,
എന്നോട് സംസാരിക്കണമെന്ന്. ചേച്ചി കാള്‍ കണക്ട് ചെയ്തു തന്നു. നെഞ്ചിടിപ്പോടെ ഞാന്‍ സംസാരിച്ചു അതിനു സമ്മതമാണ് പക്ഷെ വീട്ടുകാര്‍ കൂടി സമ്മതിച്ചാല്‍ മാത്രം ,
ഞാന്‍ പറഞ്ഞു എന്റെ വീട്ടില്‍ കുഴപ്പമില്ലെന്ന് അങ്ങനെ വീണ്ടും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. പിന്നീട് വന്നതെല്ലാം ഗുഡ് ന്യൂസ് ആയിരുന്നു ഞാന്‍ അമ്മയോട് കാര്യം അവതരിപ്പിച്ചു എല്ലായിടത്തെയും പോലെ. അമ്മ സമ്മതിച്ചില്ല പിന്നെ എന്‍റെ കൂട്ടുകാരനും അമ്മയോട് സംസാരിച്ചു ഒരു വിധം പാതിസമ്മതതതിലാക്കി.
അങ്ങനെ ഗള്‍ഫിലോട്ടു  പോകാന്‍ നിന്ന  അന്ന് രാത്രിയാണ് കാര്യങ്ങള്‍  മാറി മറിഞ്ഞത്  ചേച്ചി  എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു അത് നടക്കില്ല അതിന്റെ വീടുകര്‍ പ്രശ്‌നമാണെന്ന് എന്നൊക്കെ, ഞാന്‍ ചോദിച്ചിട്ട് കൂടുതല്‍ ഒന്നും പറഞ്ഞില്ല എനിക്കൊന്നും മനസിലായില്ല,
ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു പോകാന്‍ നിന്ന എനിക്ക് അതൊരു ഷോക്ക് ആയിരുന്നു.
എല്ലാം ശരിയായി എന്ന് വിചാരിച്ച സമയത്ത് ഇങ്ങനെയൊരു വാര്‍ത്ത അതെന്നെ വല്ലാതെ ഉലച്ചു അങ്ങനെ പാതി മനസുമായ്‌  ഞാന്‍ മണലാരണ്യത്തിലേക്ക്  യാത്രയായി.

ഗള്‍ഫിലെത്തിയിട്ടും അവളുടെ ഓര്‍മ്മകള്‍ മാഞ്ഞില്ല പല പ്രാവശ്യം ചേച്ചിയെ വിളിച്ചെങ്കിലും ചേച്ചി പലതും പറഞ്ഞു ഒഴിഞ്ഞുമാറി എനിക്ക്  ഒരു മറുപടിയും ലഭിച്ചില്ല.
 അങ്ങനെ കാലം മുമ്പോട്ടുപോയ്കൊണ്ടിരുന്നു  ഒരു വര്‍ഷം കഴിഞ്ഞു പ്രവാ സിയായിട്ടു.
ഒരു ദിവസം കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു.

" അളിയാ ഇന്ന് അവളുടെ കല്യാണം ആണെന്ന് "

അന്നെന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണെന്ന് ഞാനറിഞ്ഞു  കാരണം കൂടി ഉണ്ടായിരുന്നു. അന്ന് തന്നാണ് കമ്പനി ഞങ്ങളുടെ പ്രൊജക്റ്റ്‌ തീര്‍ന്നു  വിസ ക്യാന്‍സല്‍ ചെയ്തതും.
എന്ത് കൊണ്ടോ അത് രണ്ടും ഒരേ ദിവസം തന്നെ സംഭവിച്ചു,  എന്ത് പറയാന്‍  ഞാന്‍ ഗള്‍ഫില്‍ ആയതു ഭാഗ്യം ഇല്ലേല്‍ (ഇല്ലേലെന്താ താടിം വളര്‍ത്തി മാനസമൈനേ പാടി ഇരുന്നേനെ)

അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നെങ്കിലും എന്റേത് ആവുമെന്ന് കരുതിയ കുട്ടി ഇന്ന്  മുതല്‍  വേറൊരാളുടെതാണ്  എന്ന് ഞാന്‍ മനസ്സിലാക്കി …

അതിന്റെ വിവാഹം കഴിഞ്ഞു ഏഴാം  നാള്‍ ഞാന്‍ നാട്ടിലെത്തി. അന്ന് മുതല്‍ അമ്പലത്തില്‍ അധികം പോകാതായി  എല്ലാസമയവും വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. എന്തോ ഒന്നിനോടും ഒരു താത്പര്യം ഇല്ലാതായി ഇപോഴും ഏതാണ്ട് അങ്ങനൊക്കെ തന്നെ. ഇനിയൊരിക്കലും ഞാന്‍ അതിന്റെ മുമ്പില്‍ പെടല്ലെയെന്നു പ്രാര്‍ത്ഥിച്ചു.

പക്ഷെ ഇന്ന് അവളെ കണ്ടപ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി …
എന്നാലും അന്ന് രാത്രിയിലെ ആ കാളിന്റെ ക്ലൈമാക്സ്‌ എന്തായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല ....
ഈ അനുഭവം എഴുതി അവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ കീബോര്‍ഡില്‍ വീഴുകയാണ്, അതും അവള്‍ക്കു വേണ്ടി...

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...