സിഗ്നല് ശ്രദ്ധിക്കാതെ റോഡിന് കുറുകെ ചാടിയയാൾ മലയാളിയാണെന്നെനിക്ക് തോന്നിയിരുന്നു.
ചീറിപ്പാഞ്ഞ് വന്ന ആ ലാന്റ് ക്രൂയിസർ ബ്രേക്ക് ചവിട്ടുന്നതിന് മുമ്പ് തന്നെ അയാളെ തട്ടിത്തെറിപ്പിച്ചു.
മുമ്പിൽ വന്നു വീണയാൾ ഒന്നു പിടഞ്ഞു, എന്തോ പറയാനാഞ്ഞയാളുടെ തല പതിയെയുയർത്തുമ്പോൾ അവ്യക്തമായി ഞാൻ കേട്ടു.
"നാളെ ന്റെ ... മ ... മോ... മോളുടെ ..."
പിന്നെ സംസാരിച്ചത് വായിൽ നിന്ന് ചീറ്റിയ ചോരത്തുള്ളികളാണ്.
ശബ്ദം നിലച്ച ആ ശരീരം ആംബുലൻസിലേയ്ക്ക് കയറ്റുമ്പോളും കയ്യിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു UAE xchange ന്റെ ഒരു രസീത് ...
ഒരു നിമിഷത്ത അശ്രദ്ധ ആ മനുഷ്യന്റ ജീവനോടൊപ്പം മറ്റനേകം പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളുമാണ് തട്ടിത്തെറിപ്പിച്ചത്...
അപ്പോഴും ഇതെല്ലാം കണ്ട് സിഗ്നലിനപ്പുറത്തെ UAE xchange ലെ ലൈറ്റുകൾ മിന്നുന്നുണ്ടായിരുന്നു ...


