Friday, 20 November 2015

ബിരിയാണി


അന്ന് വിശന്നു വലഞ്ഞു ഹോസ്റ്റല്‍ വരാന്തയില്‍ കുത്തിയിരിക്കുമ്പോളാണ് നന്‍പന്‍ വിനു ഓടിക്കിതച്ചെത്തിയത്.

" അളിയാ ഒരു ചിക്കന്‍ ബിരിയാണിയും ജ്യൂസും കഴിച്ചാലോ ?... "

"   കയ്യില് ആകെ മൂന്ന് രൂപേം ഉണ്ട് അപ്പോളാ അവന്‍റെ ഒരു ചിക്കന്‍ ബിരിയാണി ഒന്ന് പോയേടാ ... "

" മൂന്ന് രൂപയുണ്ടല്ലേ നന്നായി എസ്. ടി എടുക്കാന്‍ അത് മതി, നീ വേഗം ഒരു ബാഗും എടുത്തിറങ്ങിയെ "

" കാര്യം തെളിച്ച് പറേടാ നീ "

" അതൊക്കെയുണ്ട്‌ നിനക്ക് ബിരിയാണിയും ജ്യൂസും കിട്ടിയാ പോരെ നീ വാ "

അങ്ങനെ ഒരു ബിരിയാണിം ജ്യൂസും ഓഫര്‍ ചെയ്തു വിനു എന്നെ കൊണ്ടുപോയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കാണ്.

അവിടെ കിടക്കുന്ന ആർക്കോ ബ്ലഡ്‌ വേണമത്രേ . എല്ലാം കഴിയുമ്പോ ഞങ്ങള്‍ക്ക് രണ്ടു ബിരിയാണിയും ജ്യൂസും കിട്ടും.

സൂചിയും ബ്ലഡും പണ്ടേ പേടിയാണെങ്കിലും ആളിക്കത്തുന്ന വിശപ്പും ആവിപറക്കുന്ന ബിരിയാണിയും ഞങ്ങളുടെ പേടിയെ കുറച്ചുനേരത്തെയ്ക്ക് ഇല്ലാതാക്കിയിരുന്നു.
നേഴ്സിന്‍റെ കയ്യില്‍ ഇരുന്ന ആ വലിയ സൂചി കണ്ടു ഞങ്ങള്‍ ഒന്ന് ഞെട്ടിയെങ്കിലും കിട്ടാന്‍ പോകുന്ന ബിരിയാണിയും ജ്യൂസും സ്വപ്നം കണ്ടു പതിയെ സ്പോഞ്ച് ബാളും ഞെക്കി കണ്ണടച്ചു കിടന്നു ...

എല്ലാം കഴിഞ്ഞു പോകാന്‍ നേരം ഞങ്ങള്‍ കണ്ടു ICU വിനു മുന്നില്‍ കരഞ്ഞുതളര്‍ന്നിരിക്കുന്ന ഒരു അമ്മയെ,ഏട്ടനെ കാത്തിരിക്കുന്ന  ഒരനിയത്തിക്കുട്ടിയെ പിന്നെ എല്ലാം ഉള്ളിലൊതുക്കി ഭിത്തിയില്‍ ചാരി നില്‍ക്കുന്ന ഒരച്ഛനെ ...

ഞങ്ങളെ കണ്ട് പയ്യെ അടുത്തേയ്ക്ക് വന്ന് കയ്യില്‍ കുറച്ച് നോട്ടുകള്‍ വച്ച് തന്ന്
 " നന്ദിയുണ്ട് മക്കളെ, " എന്ന് പറയുമ്പോള്‍ ആ അച്ഛന്‍  അറിയാതെ വിതുമ്പുന്നുണ്ടായിരുന്നു.....

സ്നേഹത്തോടെ ആ അച്ഛന്റെ പോക്കറ്റില്‍ ആ  നോട്ടുകള്‍ തിരികെ നിക്ഷേപിച്ചു ഞങ്ങള്‍ തിരിഞ്ഞു നടക്കുമ്പോള്‍ കത്തുന്ന വിശപ്പും സ്വപ്നം കണ്ട ബിരിയാണിയുമൊക്കെ ഞങ്ങളില്‍ നിന്നു എവിടെയ്ക്കോ പൊയ്പ്പോയിരുന്നു ...

8 comments:

  1. ആളിക്കത്തുന്ന വിശപ്പിനെക്കാളും, ആവിപറക്കുന്ന ബിരിയാണിയെക്കാളും , നൂറു മടങ്ങ്‌ വലിയ വിലയുള്ള , ചെറിയൊരു നന്മയുടെ നല്ല നിമിഷം.... എന്റെ ആശംസകൾ.

    ReplyDelete
  2. വായിക്കാന്‍ വൈകി..............

    നന്മയുള്ള ഒരു മനസ്സുണ്ട് പ്രതീഷിന്............ലിങ്ക് അയച്ച് തരാം.arackalsudheesh@gmail.com

    ReplyDelete
    Replies
    1. നന്ദി ഭായ് ... ലിങ്ക്???

      Delete
    2. ഹാ ഹാ ഹാാ!!!എന്റെ ബ്ലോഗിന്റെ ലിങ്കൊന്നുമല്ല ഉദ്ദേശിച്ചത്‌!താങ്കൾ ബ്ലോഗിലെഴുതിയാൽ ലിങ്ക്‌ അയച്ച്‌ തരണമെന്നാ പറഞ്ഞത്‌.

      Delete
  3. ചില സന്തോഷങ്ങൾ അങ്ങിനെയാണ്.കാശ് കൊടുത്തു വാങ്ങാനോ...ബിരിയാണി തിന്നാലോ കിട്ടില്ല.

    ReplyDelete
  4. വായനക്കാർക്കും സന്തോഷമായി...

    ReplyDelete
  5. വായനക്കാർക്കും സന്തോഷമായി...

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...