" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ് വേണ്ടന്നേ "
നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്,
ഇതൊക്കെ കേട്ടാൽ നമ്മൾ പിന്നെ ആരേയും ഹെൽമറ്റ് വയ്ക്കാൻ വീണ്ടും നിർബന്ധിക്കില്ല,
ആ തെറ്റ് ആ വലിയ തെറ്റാണ് ഇന്ന് ഞാനും ചെയ്തത്.
പിറകിലിരുന്ന അമ്മയ്ക്ക് കൂടി ഞാൻ ഇന്ന് ഹെൽമറ്റ് വപ്പിച്ചിരുന്നേൽ,
ചോരയിൽ കുളിച്ച് അമ്മ റോഡിൽ കിടക്കില്ലായിരുന്നു,
മണിക്കൂറുകൾ ആശുപത്രി വരാന്തയിൽ ജീവച്ഛവമായി അച്ഛൻ നിൽക്കില്ലായിരുന്നു...
അവസാനം ഡോക്ടറുടെ " Now she is fine"
എന്ന ആശ്വാസവാക്കുകളും കേട്ട് അമ്മയെ റൂമിലേയ്ക്ക് മാറ്റുമ്പോളും ഞാൻ പറഞ്ഞ് കൊണ്ടേയിരുന്നു,
അമ്മയെ ഇന്ന് ഹെൽമറ്റ് വപ്പിച്ചിരുന്നെങ്കിൽ...