Thursday, 16 April 2015

സെ...

അന്ന് അവര്‍ ഒന്നുകൂടി കണ്ടു അവസാനമായി...

കൂട്ടിമുട്ടിക്കാനാവാത്ത പ്രണയത്തിന്‍റെ അവസാന ഒത്തുചേരല്‍
മുന്പ് പലപ്പോഴും അവര്‍ കണ്ടുമുട്ടിയിരുന്ന അതെ പാര്‍ക്കില്‍ അതെ ബെഞ്ചില്‍

ഒരു വ്യത്യാസം മാത്രം പണ്ട് അവിടെ കൈ ചേര്‍ത്തു പിടിച്ചു ഇരുന്നപ്പോള്‍ അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു ഇന്ന് അകലാനുള്ള തിടുക്കവും.
ആരാണ് ഒന്നുകൂടി കാണണമെന്ന് പറഞ്ഞത് ?

ഇല്ല ഓര്‍മ്മയില്ല രണ്ടുപേര്‍ക്കും

പ്രശ്നങ്ങള്‍ എവിടെ തുടങ്ങി എന്നും അവര്‍ക്കിന്നറിയില്ല
പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വപ്നം കണ്ടവര്‍
അതെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍

ഇന്ന് പറയാതെ പറയുകയാണ്‌ എല്ലാം മറക്കണമെന്ന്
ഇനിയൊരിക്കലും കണ്ടുമുട്ടരുതേ എന്നും ...

എന്നിട്ടുമെന്തേ ഒന്നുകൂടി കാണണമെന്ന് തോന്നിയത് ?
ഇല്ല അതിനു ഉത്തരമില്ല ...

പരസ്പരം കണ്ണുകള്‍ നോക്കി സംസാരിച്ചിരുന്നവര്‍ ഇന്ന് സ്മാര്‍ട്ട്‌ ഫോണിന്‍റെ മുഖത്തു വിരലുകള്‍ കൊണ്ട് സംസാരിക്കുന്നു

ഇടക്ക് മുഖമോന്നുയര്‍ത്തുമ്പോള്‍ പുഞ്ചിരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് പക്ഷെ കഴിയുന്നില്ല ഒന്നിനും

രണ്ടുപേരും എന്തൊക്കെയോ പറയാന്‍ വെമ്പുന്നുണ്ടായിരുന്നു
പക്ഷെ ഒന്നും പറഞ്ഞില്ല വിരലുകള്‍ വീണ്ടും സംസാരിച്ചുകൊണ്ടേയിരുന്നു...

മുഖപുസ്തകത്തില്‍ ഓരോ എഴുത്തുകളേയും ലൈക്കിയും പ്രണയത്തെക്കുറിച്ച് ഘോരമായി സംവദിച്ചും കമ്മന്റുകള്‍ വാരിവിതറിയും അവര്‍ രണ്ടുപേരും സമയത്തെ കൊന്നുകൊണ്ടിരുന്നു

മിനിട്ടുകള്‍ മണിക്കൂറുകളായി കൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു
അവര്‍ രണ്ടുപേരും  എഴുന്നേറ്റു പറയാനുള്ളത് പറയണമെന്നുള്ള വാശിയോടെ പക്ഷെ വാക്കുകള്‍ പുറത്തു വരുന്നില്ല
അവസാനം മടിച്ചു മടിച്ചു രണ്ടുപേരും ഒരേപോലെ ചോദിച്ചു

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
" ഒരു സെല്‍ഫി "


ഇപ്പോള്‍ ഇതുവരെ കാണാത്ത ഒരു പുഞ്ചിരി രണ്ടുപേരുടേം ചുണ്ടുകളില്‍  കണ്ടു ....

അന്ന് രണ്ടുപെരുടേം മുഖപുസ്തകത്തില്‍ ആ അവസാന സെല്‍ഫി ആര്‍ക്കോ വേണ്ടി ലൈക്കുകള്‍ വാരി കൂട്ടുന്നുണ്ടായിരുന്നു ...




Saturday, 11 April 2015

മണമുള്ള മരുന്ന്

" അച്ഛാ അച്ഛനെന്താ കുടിക്കണേ "

" അത് അത് പനീടെ മരുന്നാണ് മോനെ "

" അച്ഛന് പനിയാണോ അപ്പൊ "

" മം അതെ "

" എനിക്ക് പനി വന്നപ്പോ വിറയലും ചുമയും ഒക്കെ ഉണ്ടാരുന്നല്ലോ അച്ഛന് അങ്ങനെയൊക്കെ തോന്നുന്നുണ്ടോ "

" അച്ഛന്‍ വല്യ ആളല്ലേ അപ്പൊ തോന്നില്ലാ അതാ "

" അച്ഛന്റെ മരുന്നിനു നല്ല മണം എനിക്ക് പനി വന്നപ്പോ തന്ന മരുന്നിനു ഭയങ്കര കയ്പ്പാരുന്നു ഇതിനു നല്ല മധുരം ഉണ്ടോ അച്ഛാ "

" ഇല്ല മോനെ ഇതും കയ്പ്പാ "

" എനിക്ക് ഇത്തിരി തരുവോ ഞാന്‍ കുടിച്ചു നോക്കട്ടെ "

" ഏയ്‌ ഇത് ഭയങ്കര പനി വരുമ്പോ വല്യ ആള്‍ക്കാര്‍ കുടിക്കുന്ന മരുന്നാ മോന്‍ കൊച്ചുകുട്ടിയല്ലേ ഇത് കുടിച്ചൂടാ "

" ഞാന്‍ വല്യ ആളാവുമ്പോ പനി വരുമ്പോ ഈ മരുന്ന് തരുവോ "

" മം അപ്പൊ തരും "

" അമ്മയ്ക്കും ചെറുതായി പനിയുണ്ടല്ലോ ഈ മരുന്ന് കഴിക്കാന്‍ പറയാം ഞാന്‍ പെട്ടെന്ന് മാറുമല്ലോ അല്ലെ അച്ഛാ "

" വേണ്ട മോനെ അമ്മയ്ക്ക് ചെറിയ പനിയല്ലേ ഇത് കുടിച്ചൂടാ അച്ഛന് നാളേം പണിക്ക് പോവണ്ടാതല്ലേ അതാ ഇത് കുടിക്കണേ "

" ആണോ അയ്യോ മം അച്ഛന് പനി പെട്ടെന്ന് മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം ട്ടോ "

" അച്ഛന്‍ ഈ മരുന്ന് കഴിച്ച കാര്യം മോന്‍ അമ്മയോട് പറയണ്ട "

" അതെന്താ അച്ഛാ "

" അത് അച്ഛന് പനിയാണെന്ന് അറിഞ്ഞാല്‍ അമ്മയ്ക്ക് വിഷമം ആവില്ലേ അതാ "

" ആ ശരിയാ ഇല്ലച്ചാ ഞാന്‍ പറയില്ല അച്ഛന്‍ മരുന്ന് കഴിച്ച കാര്യം "

" മം എന്നാ മോന്‍ പുറത്തു പോയി കളിച്ചോ "

" എനിക്ക് പനി വരുമ്പോ ഒരു കുഞ്ഞു സ്പൂണില്‍ ആണല്ലോ മരുന്ന് തരുന്നേ അച്ഛനെന്തിനാ ഗ്ലാസ്സില്‍ ഇത്രേം മരുന്ന് കുടിക്കുന്നെ "

" അത് ഞാന്‍ നേരത്തെ പറഞ്ഞില്ലേ മോന്‍ കൊച്ചു കുട്ടിയായത് കൊണ്ട് സ്പൂണില്‍ തരുന്നേ "

" അച്ഛാ ഒരു സംശയം കൂടി എന്തിനാ ഈ നാരങ്ങാ അച്ചാര്‍ "

" അത് മരുന്ന് ഭയങ്കര കയ്പ്പ് ആയതുകൊണ്ടാ മോനെ "

" എനിക്ക് പനീടെ മരുന്ന് കുടിച്ചിട്ട് അമ്മ പഞ്ചാര ആണല്ലോ തന്നെ അതെന്താ? "

" നിനക്കെന്തോക്കെ അറിയണം പോടാ ഇവിടുന്നു ഇനി ഇവിടെക്കിടന്നു കറങ്ങിയാല്‍ ഇപ്പൊ കിട്ടും നിനക്ക് "

യ്യോ അച്ഛന് ദേഷ്യം പിടിക്കുന്നതിനുമുമ്പ് ബാറ്റും ബാളുമായി ഉണ്ണിക്കുട്ടന്‍ പുറത്തുചാടി

പക്ഷെ ക്രിക്കറ്റ് കളിക്കുമ്പോഴും ചിന്ത മണമുള്ള ആ മരുന്നിനെക്കുറിച്ചായിരുന്നു മം വലുതാവട്ടെ  എനിക്കും കുടിക്കണം ആ മണമുള്ള മരുന്ന് ശ്ശൊ പെട്ടെന്ന് വലുതായിരുന്നെങ്കില്‍


കുറച്ചുനാള്‍ കഴിഞ്ഞപ്പോ ഉണ്ണിക്കുട്ടന്  വീണ്ടും പനി പിടിച്ചു. അപ്പോഴാണ്‌ അച്ഛന്റെ ആ മണമുള്ള മരുന്നിനെക്കുറിച്ച്  ഓര്‍മ്മ വന്നത്,
ആ മരുന്ന് കഴിച്ചാ പെട്ടെന്ന് പനിം മാറും അപ്പൊ കളിക്കാനും പോകാം മം

ഉണ്ണിക്കുട്ടന്‍ പയ്യെ എണീറ്റ്‌ ആരും കാണാതെ അച്ഛന്റെ മുറിയിലെത്തി  ജനല്‍ വഴി നൂണ്ടു അച്ഛന്‍ ആ മരുന്ന് വയ്ക്കാറുള്ള തട്ടിന്‍പുറത്തു കയറി മം മരുന്ന് അവിടെയുണ്ട് ഗ്ലാസും

അച്ഛന്‍ രണ്ടുഗ്ലാസ് കുടിക്കണ കണ്ടല്ലോ ഞാന്‍ കൊച്ചുകുട്ടിയല്ലേ അപ്പൊ ഒരു ഗ്ലാസ് മരുന്ന് കുടിച്ചാ മതിയായിരിക്കും എന്ന് വിചാരിച്ചു ഉണ്ണിക്കുട്ടന്‍ ഒരു ഗ്ലാസില്‍ മരുന്നൊഴിച്ചു ഒറ്റ കുടി ഹേ ഇത് വല്ലാത്ത കയ്പ്പ്

കുടിച്ചു കഴിഞ്ഞപ്പോ വേണ്ടീരുന്നില്ല എന്നൊരു തോന്നല്‍ തൊണ്ട മുതല്‍ ആ മരുന്ന് പോയ ഇടമെല്ലാം അമ്പോ കത്തുന്നതുപോലെ എന്താ ചെയ്ക
കുറച്ചു കഴിഞ്ഞപ്പോള്‍ കത്തല്‍ കുറഞ്ഞു അത് തലയിലേക്ക് കയറി

" ഇതെന്താ വീട് കറങ്ങുന്നെ എനിക്ക് ചുറ്റും അതോ ... "
എപ്പോഴോ ഇരിക്കുന്നത് തട്ടിന്‍ പുറമാണെന്ന് മറന്ന് മുന്നോട്ടു കാല് വച്ചതും

" പ്തും "

ദാ കിടക്കുന്നു താഴെ

കണ്ണ് തുറന്നപ്പോ മനസ്സിലായി കട്ടിലിലാണെന്ന് കിടക്കുന്നതെന്ന്  തലയിലെ ആ കറക്കം ഇപ്പോഴും മാറിയിട്ടില്ല ദേഹം മുഴുവനും വീണതിന്റെ വേദനയും

" നീയെന്തിനാടാ ഈ പനിം പിടിച്ചു തട്ടിന്റെ പുറത്തൊക്കെ വലിഞ്ഞു പിടിച്ചു കേറിയേ "

" അത് പെട്ടെന്ന് പനി മാറാന്‍ അച്ഛന്റെ മരുന്ന് കുടിക്കാന്‍ കേറിയതാ "

" ഹേ അതെത് മരുന്ന് " ഇത് കേട്ട അമ്മ ചോദിച്ചു

" അച്ഛാ എന്നെ അടിക്കല്ലേ ഇന്നാള് അച്ഛന്‍ പനി വന്നപ്പോ കുടിച്ച ആ മരുന്ന് വെളുത്തെ മണമുള്ള മരുന്ന് അതാ പക്ഷെ ഭയങ്കര കയ്പ്പാ "

" അഹാ കൊള്ളാം നല്ല മരുന്ന് അച്ഛനെ കണ്ടു മോനും പഠിക്കട്ടെ ഇനി "

എന്നൊക്കെ പറഞ്ഞു അമ്മ അച്ഛനെ കുറെ വഴക്ക് പറേണ കേട്ടു
അതൊക്കെ കേട്ട് ഉണ്ണി പറഞ്ഞു

" അമ്മേ അച്ഛനെ ഇനി വഴക്ക് പറയണ്ട അച്ഛന്‍ പറഞ്ഞാരുന്നു അത് വല്യവരുടെ മരുന്നാ കഴിക്കല്ലേ എന്ന് ഞാനാ പെട്ടെന്ന് പനി മാറാന്‍ വേണ്ടി അതെടുത്തു കഴിച്ചേ "

" നിന്റെയൊരു മരുന്ന് മിണ്ടാതിരുന്നോണം അവിടെ ഒരച്ഛനും മോനും വന്നേക്കുന്നു "

വീണ്ടും അച്ഛന് ഒരു ലോഡ് വഴക്കും കൊടുത്ത് അമ്മ ചാടിത്തുള്ളി അകത്തേക്ക് പോകുന്നത് കണ്ടു.

പാവം  അച്ഛന്‍ അവിടെ പ്ലിങ്ങി നില്‍ക്കണതും ...

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ആ മണമുള്ള മരുന്ന് എന്താണെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായത്‌

പിന്നീട്  അച്ഛന് എപ്പോഴും  ആ മണമുള്ള മരുന്നിന്‍റെ വാസനയായിരുന്നു,
അച്ഛന്‍ മറ്റെന്തിനെക്കാളും ആ മരുന്നിനെ സ്നേഹിച്ചപ്പോള്‍ ഉണ്ണിക്കുട്ടന്‍ വെറുക്കുകയായിരുന്നു ആ മണമുള്ള മരുന്നിനെ ....

Friday, 3 April 2015

കിസ്സ്‌

" എനിക്ക് ഗിഫ്റ്റ് ഒന്നും തരുന്നില്ലേ "

" ഗിഫ്റ്റോ എന്ത് ഗിഫ്റ്റ് " അവള്‍ ചോദിച്ചു

" ഒന്നും അറീല്ല അല്ലെ ഇനി കാണുമ്പോ തരാമെന്നു പറഞ്ഞില്ലേ അത് "

" ആവോ എനിക്ക് ഓര്‍മയില്ല "

" ഓര്‍മയില്ല അല്ലെ കള്ളം പറയണ്ട "

" സത്യം എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല "

" എനിക്ക് ഒരുമ്മ തരാന്ന് പറഞ്ഞില്ലാരുന്നോ പോത്തെ  "

" ഓ അയ്യടാ മോനെ "

" എന്തേ തരില്ലേ  "


" പോടാ ഞാന്‍ തരില്ല എനിക്ക് നാണാ "

" അയ്യടി ഒരു നാണക്കാരി ഗിഫ്റ്റ് താ "


" മം കണ്ണടക്ക് "

" മം അടച്ചു "

" കള്ളാ തുറക്കരുത് തുറന്നാ തരില്ല "

" മം ഞാന്‍ തുറക്കില്ല "

" കള്ളാ ദെ നോക്കുന്നു ശരിക്കും അടക്ക് അടക്ക് "

അങ്ങനെ കണ്ണടച്ച് അവന്‍ കാത്തിരുന്നു പയ്യെ അവള്‍ അവനരികിലേക്ക്‌ ചെന്നു ആ കവിളില്‍ ഒരുമ്മയും കൊടുത്ത് ഒരൊറ്റയോട്ടം.
കള്ളച്ചിരിയോടെ കണ്ണുതുറന്ന അവന്‍ അവളോട്‌ പറഞ്ഞു

" മം കൊള്ളാം ഒന്നുടെ "

" അയ്യട ഒന്നൂടോ അത് മതി ട്ടോ "

" പ്ലീസ് പ്ലീസ് ചക്കര അല്ലെ ഒന്നൂടെ "

" ഇല്ല ഇല്ല ഇനിയില്ല അതെ ഉള്ളൂ "

" എന്താടാ നിന്നോടല്ലേ എനിക്ക് ചോദിക്കാന്‍ പറ്റൂ ഒരെണ്ണം ഇനി ചോദിക്കില്ല സത്യം "

" ഇനി ചോദിക്കില്ലല്ലോ അല്ലെ മം ഒരെണ്ണം തരാം പക്ഷെ "

" എന്ത് പക്ഷെ "

" ദുഷ്ടാ എനിക്കും തരണം തിരിച്ചു ഒരെണ്ണം "

" ആഹാ അമ്പടി മം തരാം തരാം "

" മം എന്നാ കണ്ണടച്ചെ "

അവന്‍ വീണ്ടും കണ്ണടച്ച് കാത്തിരുന്നു അടുത്തുവരുന്ന അവളുടെ ശ്വാസോച്ഛ്വാസത്തെ മധുരം കിനിയുന്ന ആ ചുംബനത്തെ
മിനിട്ടുകള്‍ കടന്നുപോയി അവന്‍ കണ്ണടച്ചുതന്നെ കാത്തിരുന്നു ഇല്ല അവള്‍ വന്നില്ല ഹേ എന്തുപറ്റി മുങ്ങിയോ  ?

" ഡാ എവിടെ പെട്ടെന്ന് താ ഞാന്‍ കുറെയായി കണ്ണടച്ചിരിക്കുന്നു ഇനി എന്നെ പറ്റിക്കുവാണോ? ഞാന്‍ മിണ്ടത്തില്ല നോക്കിക്കോ "

കണ്ണുതുറക്കാതെ അല്പം ദേഷ്യം വരുത്തി അവന്‍ പറഞ്ഞു

" അരെ ഭായി സാബ് ക്യാ ഹുവാ ക്യാ ബോല്‍റെ"

ഹേ ഇവളെപ്പോ ഹിന്ദി പഠിച്ചു എന്ന് ചിന്തിച്ചു കണ്ണുതുറന്ന അവന്‍ കണ്ടത് മുകളില്‍  കറങ്ങിക്കൊണ്ടിരുന്ന ഫാനും അപ്പുറത്തെ ബെഡില്‍ അവനേം നോക്കി വാ പൊളിച്ചിരിക്കുന്ന പാകിസ്ഥാനിയേം ആയിരുന്നു ...




ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...