" അച്ഛാ അച്ഛനെന്താ കുടിക്കണേ "
" അത് അത് പനീടെ മരുന്നാണ് മോനെ "
" അച്ഛന് പനിയാണോ അപ്പൊ "
" മം അതെ "
" എനിക്ക് പനി വന്നപ്പോ വിറയലും ചുമയും ഒക്കെ ഉണ്ടാരുന്നല്ലോ അച്ഛന് അങ്ങനെയൊക്കെ തോന്നുന്നുണ്ടോ "
" അച്ഛന്‍ വല്യ ആളല്ലേ അപ്പൊ തോന്നില്ലാ അതാ "
" അച്ഛന്റെ മരുന്നിനു നല്ല മണം എനിക്ക് പനി വന്നപ്പോ തന്ന മരുന്നിനു ഭയങ്കര കയ്പ്പാരുന്നു ഇതിനു നല്ല മധുരം ഉണ്ടോ അച്ഛാ "
" ഇല്ല മോനെ ഇതും കയ്പ്പാ "
" എനിക്ക് ഇത്തിരി തരുവോ ഞാന്‍ കുടിച്ചു നോക്കട്ടെ "
" ഏയ് ഇത് ഭയങ്കര പനി വരുമ്പോ വല്യ ആള്‍ക്കാര്‍ കുടിക്കുന്ന മരുന്നാ മോന്‍ കൊച്ചുകുട്ടിയല്ലേ ഇത് കുടിച്ചൂടാ "
" ഞാന്‍ വല്യ ആളാവുമ്പോ പനി വരുമ്പോ ഈ മരുന്ന് തരുവോ "
" മം അപ്പൊ തരും "
" അമ്മയ്ക്കും ചെറുതായി പനിയുണ്ടല്ലോ ഈ മരുന്ന് കഴിക്കാന്‍ പറയാം ഞാന്‍ പെട്ടെന്ന് മാറുമല്ലോ അല്ലെ അച്ഛാ "
" വേണ്ട മോനെ അമ്മയ്ക്ക് ചെറിയ പനിയല്ലേ ഇത് കുടിച്ചൂടാ അച്ഛന് നാളേം പണിക്ക് പോവണ്ടാതല്ലേ അതാ ഇത് കുടിക്കണേ "
" ആണോ അയ്യോ മം അച്ഛന് പനി പെട്ടെന്ന് മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം ട്ടോ "
" അച്ഛന്‍ ഈ മരുന്ന് കഴിച്ച കാര്യം മോന്‍ അമ്മയോട് പറയണ്ട "
" അതെന്താ അച്ഛാ "
" അത് അച്ഛന് പനിയാണെന്ന് അറിഞ്ഞാല്‍ അമ്മയ്ക്ക് വിഷമം ആവില്ലേ അതാ "
" ആ ശരിയാ ഇല്ലച്ചാ ഞാന്‍ പറയില്ല അച്ഛന്‍ മരുന്ന് കഴിച്ച കാര്യം "
" മം എന്നാ മോന്‍ പുറത്തു പോയി കളിച്ചോ "
" എനിക്ക് പനി വരുമ്പോ ഒരു കുഞ്ഞു സ്പൂണില്‍ ആണല്ലോ മരുന്ന് തരുന്നേ അച്ഛനെന്തിനാ ഗ്ലാസ്സില്‍ ഇത്രേം മരുന്ന് കുടിക്കുന്നെ "
" അത് ഞാന്‍ നേരത്തെ പറഞ്ഞില്ലേ മോന്‍ കൊച്ചു കുട്ടിയായത് കൊണ്ട് സ്പൂണില്‍ തരുന്നേ "
" അച്ഛാ ഒരു സംശയം കൂടി എന്തിനാ ഈ നാരങ്ങാ അച്ചാര്‍ "
" അത് മരുന്ന് ഭയങ്കര കയ്പ്പ് ആയതുകൊണ്ടാ മോനെ "
" എനിക്ക് പനീടെ മരുന്ന് കുടിച്ചിട്ട് അമ്മ പഞ്ചാര ആണല്ലോ തന്നെ അതെന്താ? "
" നിനക്കെന്തോക്കെ അറിയണം പോടാ ഇവിടുന്നു ഇനി ഇവിടെക്കിടന്നു കറങ്ങിയാല്‍ ഇപ്പൊ കിട്ടും നിനക്ക് "
യ്യോ അച്ഛന് ദേഷ്യം പിടിക്കുന്നതിനുമുമ്പ് ബാറ്റും ബാളുമായി ഉണ്ണിക്കുട്ടന്‍ പുറത്തുചാടി
പക്ഷെ ക്രിക്കറ്റ് കളിക്കുമ്പോഴും ചിന്ത മണമുള്ള ആ മരുന്നിനെക്കുറിച്ചായിരുന്നു മം വലുതാവട്ടെ എനിക്കും കുടിക്കണം ആ മണമുള്ള മരുന്ന് ശ്ശൊ പെട്ടെന്ന് വലുതായിരുന്നെങ്കില്‍
കുറച്ചുനാള്‍ കഴിഞ്ഞപ്പോ ഉണ്ണിക്കുട്ടന് വീണ്ടും പനി പിടിച്ചു. അപ്പോഴാണ് അച്ഛന്റെ ആ മണമുള്ള മരുന്നിനെക്കുറിച്ച് ഓര്‍മ്മ വന്നത്,
ആ മരുന്ന് കഴിച്ചാ പെട്ടെന്ന് പനിം മാറും അപ്പൊ കളിക്കാനും പോകാം മം
ഉണ്ണിക്കുട്ടന്‍ പയ്യെ എണീറ്റ് ആരും കാണാതെ അച്ഛന്റെ മുറിയിലെത്തി ജനല്‍ വഴി നൂണ്ടു അച്ഛന്‍ ആ മരുന്ന് വയ്ക്കാറുള്ള തട്ടിന്‍പുറത്തു കയറി മം മരുന്ന് അവിടെയുണ്ട് ഗ്ലാസും
അച്ഛന്‍ രണ്ടുഗ്ലാസ് കുടിക്കണ കണ്ടല്ലോ ഞാന്‍ കൊച്ചുകുട്ടിയല്ലേ അപ്പൊ ഒരു ഗ്ലാസ് മരുന്ന് കുടിച്ചാ മതിയായിരിക്കും എന്ന് വിചാരിച്ചു ഉണ്ണിക്കുട്ടന്‍ ഒരു ഗ്ലാസില്‍ മരുന്നൊഴിച്ചു ഒറ്റ കുടി ഹേ ഇത് വല്ലാത്ത കയ്പ്പ്
കുടിച്ചു കഴിഞ്ഞപ്പോ വേണ്ടീരുന്നില്ല എന്നൊരു തോന്നല്‍ തൊണ്ട മുതല്‍ ആ മരുന്ന് പോയ ഇടമെല്ലാം അമ്പോ കത്തുന്നതുപോലെ എന്താ ചെയ്ക
കുറച്ചു കഴിഞ്ഞപ്പോള്‍ കത്തല്‍ കുറഞ്ഞു അത് തലയിലേക്ക് കയറി
" ഇതെന്താ വീട് കറങ്ങുന്നെ എനിക്ക് ചുറ്റും അതോ ... "
എപ്പോഴോ ഇരിക്കുന്നത് തട്ടിന്‍ പുറമാണെന്ന് മറന്ന് മുന്നോട്ടു കാല് വച്ചതും
" പ്തും "
ദാ കിടക്കുന്നു താഴെ
കണ്ണ് തുറന്നപ്പോ മനസ്സിലായി കട്ടിലിലാണെന്ന് കിടക്കുന്നതെന്ന് തലയിലെ ആ കറക്കം ഇപ്പോഴും മാറിയിട്ടില്ല ദേഹം മുഴുവനും വീണതിന്റെ വേദനയും
" നീയെന്തിനാടാ ഈ പനിം പിടിച്ചു തട്ടിന്റെ പുറത്തൊക്കെ വലിഞ്ഞു പിടിച്ചു കേറിയേ "
" അത് പെട്ടെന്ന് പനി മാറാന്‍ അച്ഛന്റെ മരുന്ന് കുടിക്കാന്‍ കേറിയതാ "
" ഹേ അതെത് മരുന്ന് " ഇത് കേട്ട അമ്മ ചോദിച്ചു
" അച്ഛാ എന്നെ അടിക്കല്ലേ ഇന്നാള് അച്ഛന്‍ പനി വന്നപ്പോ കുടിച്ച ആ മരുന്ന് വെളുത്തെ മണമുള്ള മരുന്ന് അതാ പക്ഷെ ഭയങ്കര കയ്പ്പാ "
" അഹാ കൊള്ളാം നല്ല മരുന്ന് അച്ഛനെ കണ്ടു മോനും പഠിക്കട്ടെ ഇനി "
എന്നൊക്കെ പറഞ്ഞു അമ്മ അച്ഛനെ കുറെ വഴക്ക് പറേണ കേട്ടു
അതൊക്കെ കേട്ട് ഉണ്ണി പറഞ്ഞു
" അമ്മേ അച്ഛനെ ഇനി വഴക്ക് പറയണ്ട അച്ഛന്‍ പറഞ്ഞാരുന്നു അത് വല്യവരുടെ മരുന്നാ കഴിക്കല്ലേ എന്ന് ഞാനാ പെട്ടെന്ന് പനി മാറാന്‍ വേണ്ടി അതെടുത്തു കഴിച്ചേ "
" നിന്റെയൊരു മരുന്ന് മിണ്ടാതിരുന്നോണം അവിടെ ഒരച്ഛനും മോനും വന്നേക്കുന്നു "
വീണ്ടും അച്ഛന് ഒരു ലോഡ് വഴക്കും കൊടുത്ത് അമ്മ ചാടിത്തുള്ളി അകത്തേക്ക് പോകുന്നത് കണ്ടു.
പാവം അച്ഛന്‍ അവിടെ പ്ലിങ്ങി നില്‍ക്കണതും ...
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ആ മണമുള്ള മരുന്ന് എന്താണെന്ന് ഉണ്ണിക്കുട്ടന് മനസ്സിലായത്
പിന്നീട് അച്ഛന് എപ്പോഴും ആ മണമുള്ള മരുന്നിന്‍റെ വാസനയായിരുന്നു,
അച്ഛന്‍ മറ്റെന്തിനെക്കാളും ആ മരുന്നിനെ സ്നേഹിച്ചപ്പോള്‍ ഉണ്ണിക്കുട്ടന്‍ വെറുക്കുകയായിരുന്നു ആ മണമുള്ള മരുന്നിനെ ....

നല്ല വിവരണം
ReplyDeleteനന്ദി ഭ്രാന്താ വായനയ്ക്ക്
Deleteആശംസകൾ സുഹൃത്തേ .
ReplyDeleteനന്ദി
Deleteഎനിിക്ക് പനി വരുന്നുണ്ടോ???
ReplyDeleteമം ഇപ്പോ വരും
Deleteകൊള്ളാം ട്ടാ
ReplyDelete