Sunday, 29 November 2015

സിഗ്നല്‍



സിഗ്നല് ശ്രദ്ധിക്കാതെ റോഡിന് കുറുകെ ചാടിയയാൾ മലയാളിയാണെന്നെനിക്ക് തോന്നിയിരുന്നു.

ചീറിപ്പാഞ്ഞ് വന്ന ആ ലാന്റ് ക്രൂയിസർ ബ്രേക്ക് ചവിട്ടുന്നതിന് മുമ്പ് തന്നെ അയാളെ തട്ടിത്തെറിപ്പിച്ചു.

മുമ്പിൽ വന്നു വീണയാൾ ഒന്നു പിടഞ്ഞു, എന്തോ പറയാനാഞ്ഞയാളുടെ തല പതിയെയുയർത്തുമ്പോൾ അവ്യക്തമായി ഞാൻ കേട്ടു.

"നാളെ ന്റെ ... മ ... മോ... മോളുടെ ..."

പിന്നെ സംസാരിച്ചത് വായിൽ നിന്ന് ചീറ്റിയ ചോരത്തുള്ളികളാണ്.

ശബ്ദം നിലച്ച ആ ശരീരം ആംബുലൻസിലേയ്ക്ക് കയറ്റുമ്പോളും കയ്യിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു UAE xchange ന്റെ ഒരു രസീത്  ...

ഒരു നിമിഷത്ത അശ്രദ്ധ ആ മനുഷ്യന്റ ജീവനോടൊപ്പം മറ്റനേകം പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളുമാണ് തട്ടിത്തെറിപ്പിച്ചത്...

അപ്പോഴും ഇതെല്ലാം കണ്ട് സിഗ്നലിനപ്പുറത്തെ UAE xchange ലെ ലൈറ്റുകൾ മിന്നുന്നുണ്ടായിരുന്നു ...

3 comments:

  1. നമ്മുടെ മുൻപിലുള്ള അപകടങ്ങളുടെ മുന്നറിയിപ്പുമായി , എവിടെയും ചുവന്ന സിഗ്നൽ വെളിച്ചങ്ങൾ ....! എന്റെ ആശംസകൾ.

    ReplyDelete
  2. ചെറുത് എങ്കിലും ചിന്തിപ്പിച്ചു ഈ കൊച്ചു കഥ.

    ReplyDelete
  3. "നാളെ ന്റെ ... മ ... മോ... മോളുടെ ..."

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...