Monday, 9 November 2015

ആദ്യ സിഗരറ്റ് വലിയുടെ ഓര്‍മ്മയ്ക്ക്




കുട്ടിക്കാലം തൊട്ടേ സിഗരറ്റ് വലിക്കുന്ന അച്ഛനും അപ്പുറത്തെ മാമന്മാരുമെല്ലാം എനിക്ക് ഹീറോകളായിരുന്നു.

അച്ഛനെപ്പോലെ സിഗരറ്റ് ഒക്കെ വലിച്ച് മൂക്കിക്കൂടെം വായിക്കൂടെം പുകയോക്കെ വിട്ട് നടക്കുന്നത് ഞാനും സ്വപ്നം കണ്ടിരുന്നു.

ഒരിക്കല്‍ സിഗററ്റ് വലിച്ച് കൊണ്ടിരുന്ന   അച്ഛനോട് ഞാന്‍ ചോദിച്ചു  " അച്ഛാ എനിക്കൂടി തരുവോ ഒരു ഫീഡി "

സിഗരറ്റിന് പകരം
" ഓട്രാ ... "
എന്ന് പറഞ്ഞ് തലയ്ക് ഒരു കിഴുക്കായിരുന്നു അന്ന് കിട്ടിയത്.

അങ്ങനെ ഒരു ദിവസം അപ്പന്‍ വലിച്ചെറിഞ്ഞ മുറി സിഗരറ്റ് എടുത്തു ഞാന്‍ അപ്പന്‍റെ മകനാകാന്‍ ആഞ്ഞു വലിച്ചു.

ഒന്ന് വലിച്ചതെ ഓര്‍മ്മയുള്ളൂ ചുമച്ചു കുരച്ചു കണ്ണിക്കൂടെം വായിക്കൂടെം പിന്നെ എവിടുന്നൊക്കെ പുക വരാവോ അവിടുന്നൊക്കെ പുക വന്ന് സ്വര്‍ഗോം നരകോം കണ്ടുകൊണ്ട് സലിം കുമാറിനെപ്പോലെ ഞാന്‍ ഇങ്ങനെ പാടി ...

" ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ഹൌ ഐ ..."

ഇതൊക്കെ കേട്ട് ഭദ്രകാളിയെപ്പോലെ രുദ്രരൂപിണിയായി ചീറിപ്പാഞ്ഞു വന്ന അമ്മ,

" മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുമ്പേ സിഗരറ്റോ "

എന്ന് പറഞ്ഞു എന്നെ അന്തരീക്ഷത്തില്‍ നിര്‍ത്തി ചളുക്കോ പിളുക്കോ എന്ന് തലോടുമ്പോ ഓരോ തലോടലിനും കൂടെ ഞാന്‍ ,

"ഇനി ഫീഡി വലിക്കില്ല അമ്മേ  "

എന്ന് പറഞ്ഞു അലറിക്കരയുമ്പോ എനിക്ക് വയസ്സ് മൂന്ന്...

അന്ന് നിര്‍ത്തിയതാ ഈ എരണം കെട്ട സിഗരറ്റ് വലി...

ഹോ വെറുത്തുപോയി ...



NB :അന്ന് ഈ സംഭവങ്ങള്‍ ഒക്കെയറിഞ്ഞു വലിനിര്‍ത്തിയ വേറൊരാള് കൂടിയുണ്ട് അതുമറ്റാരുമല്ല നുമ്മ അപ്പന്‍ തന്നെ.

3 comments:

  1. മൂന്നാം വയസ്സിൽ തന്നെ വലി നിർത്തിയത് വളരെ നന്നായി. വലുതാകും തോറും ആണ് മനുഷ്യന് ഓരോ ശീലങ്ങൾ മാറ്റാൻ പ്രയാസം !

    ReplyDelete
    Replies
    1. അതെ അന്നങ്ങനെ സംഭവിച്ചത് നന്നായി

      Delete
  2. സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരം. എന്ന് കൂടി വെക്കാമായിരുന്നു.

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...