Thursday, 16 April 2015

സെ...

അന്ന് അവര്‍ ഒന്നുകൂടി കണ്ടു അവസാനമായി...

കൂട്ടിമുട്ടിക്കാനാവാത്ത പ്രണയത്തിന്‍റെ അവസാന ഒത്തുചേരല്‍
മുന്പ് പലപ്പോഴും അവര്‍ കണ്ടുമുട്ടിയിരുന്ന അതെ പാര്‍ക്കില്‍ അതെ ബെഞ്ചില്‍

ഒരു വ്യത്യാസം മാത്രം പണ്ട് അവിടെ കൈ ചേര്‍ത്തു പിടിച്ചു ഇരുന്നപ്പോള്‍ അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു ഇന്ന് അകലാനുള്ള തിടുക്കവും.
ആരാണ് ഒന്നുകൂടി കാണണമെന്ന് പറഞ്ഞത് ?

ഇല്ല ഓര്‍മ്മയില്ല രണ്ടുപേര്‍ക്കും

പ്രശ്നങ്ങള്‍ എവിടെ തുടങ്ങി എന്നും അവര്‍ക്കിന്നറിയില്ല
പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വപ്നം കണ്ടവര്‍
അതെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍

ഇന്ന് പറയാതെ പറയുകയാണ്‌ എല്ലാം മറക്കണമെന്ന്
ഇനിയൊരിക്കലും കണ്ടുമുട്ടരുതേ എന്നും ...

എന്നിട്ടുമെന്തേ ഒന്നുകൂടി കാണണമെന്ന് തോന്നിയത് ?
ഇല്ല അതിനു ഉത്തരമില്ല ...

പരസ്പരം കണ്ണുകള്‍ നോക്കി സംസാരിച്ചിരുന്നവര്‍ ഇന്ന് സ്മാര്‍ട്ട്‌ ഫോണിന്‍റെ മുഖത്തു വിരലുകള്‍ കൊണ്ട് സംസാരിക്കുന്നു

ഇടക്ക് മുഖമോന്നുയര്‍ത്തുമ്പോള്‍ പുഞ്ചിരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട് പക്ഷെ കഴിയുന്നില്ല ഒന്നിനും

രണ്ടുപേരും എന്തൊക്കെയോ പറയാന്‍ വെമ്പുന്നുണ്ടായിരുന്നു
പക്ഷെ ഒന്നും പറഞ്ഞില്ല വിരലുകള്‍ വീണ്ടും സംസാരിച്ചുകൊണ്ടേയിരുന്നു...

മുഖപുസ്തകത്തില്‍ ഓരോ എഴുത്തുകളേയും ലൈക്കിയും പ്രണയത്തെക്കുറിച്ച് ഘോരമായി സംവദിച്ചും കമ്മന്റുകള്‍ വാരിവിതറിയും അവര്‍ രണ്ടുപേരും സമയത്തെ കൊന്നുകൊണ്ടിരുന്നു

മിനിട്ടുകള്‍ മണിക്കൂറുകളായി കൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു
അവര്‍ രണ്ടുപേരും  എഴുന്നേറ്റു പറയാനുള്ളത് പറയണമെന്നുള്ള വാശിയോടെ പക്ഷെ വാക്കുകള്‍ പുറത്തു വരുന്നില്ല
അവസാനം മടിച്ചു മടിച്ചു രണ്ടുപേരും ഒരേപോലെ ചോദിച്ചു

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
" ഒരു സെല്‍ഫി "


ഇപ്പോള്‍ ഇതുവരെ കാണാത്ത ഒരു പുഞ്ചിരി രണ്ടുപേരുടേം ചുണ്ടുകളില്‍  കണ്ടു ....

അന്ന് രണ്ടുപെരുടേം മുഖപുസ്തകത്തില്‍ ആ അവസാന സെല്‍ഫി ആര്‍ക്കോ വേണ്ടി ലൈക്കുകള്‍ വാരി കൂട്ടുന്നുണ്ടായിരുന്നു ...




10 comments:

  1. Replies
    1. മം ഇന്നത്തെ ഒരു സെല്‍ഫി

      Delete
  2. സംഗതി കൊള്ളാം.
    പക്ഷേ 'സെല്‍ഫി' എന്ന് റൈറ്റില്‍ കൊടുത്തതോടെ സസ്പന്‍സ് പൊളിഞ്ഞില്ലേ?

    ReplyDelete
    Replies
    1. വേറെ പേര് കുറെ ആലോചിച്ചു ഒന്നും കിട്ടിയില്ല അതാ

      Delete
  3. മനോഹരം, ജോസ്ലെറ്റ് പറഞ്ഞപോലെ പേര് മാറ്റണം ... ആശംസകൾ

    ReplyDelete
  4. പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് യാത്ര പോകുവാന്‍ രണ്ടുപേര്‍ക്കും തിടുക്കമായി ..പുഷ്പത്തിലെ തേന്‍ നുകര്‍ന്നു കഴിഞ്ഞാല്‍പ്പിന്നെ അടുത്ത പുഷ്പം തേടിപോകുന്ന ചിത്രശലഭങ്ങളെ പോലെ

    ReplyDelete
    Replies
    1. ഇന്നത്തെ പ്രണയങ്ങളില്‍ പലതിലും ഇതേപോലുള്ള ശലഭങ്ങളെ കാണാം

      Delete
  5. യഥാര്‍ഥ ജീവിതത്തില്‍ മുഖത്തോടു മുഖം നോക്കാതെയും.... മുഖപുസ്തകത്തിലെ "സെല്‍ഫി" യില്‍.... മുഖം ചേര്‍ത്തു പുഞ്ചിരിക്കുകയും ചെയ്യുന്നു ഇന്നത്തെ സ്നേഹ ബന്ധങ്ങള്‍...

    കൊള്ളാം !!

    ReplyDelete
    Replies
    1. എന്തിനും ഏതിനും സാക്ഷിയായി " സെല്‍ഫി " എന്നായി മാറി ഇന്ന് ...
      ... നന്ദി ...

      Delete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...