Thursday, 27 August 2015

നക്ഷത്രങ്ങള്‍

അങ്ങകലെയകലെ കൈയെത്താത്ത ദൂരത്ത്‌  തൂശനിലയില്‍ സദ്യ വിളമ്പി ഉണ്ണാനിരിക്കേ അമ്മു പറഞ്ഞു.

" മോന്‍ വല്ലതും കഴിച്ചു കാണുമോ എന്തോ ? "

പരിപ്പും പപ്പടവും കൂട്ടിക്കുഴച്ചു സദ്യ കഴിയ്ക്കാനെടുക്കേ ഇത് കേട്ട് അച്ഛന്‍ ആ ഉരുള തിരികെ ഇലയില്‍ വച്ചു.

ഒരു നിമിഷം കണ്ണട മാറ്റി കണ്ണിലെന്തോ പോയതുപോലെ ആരും കാണാതെ നനവ് തുടച്ച് കൊണ്ട് അച്ഛനും എന്നെ ഓര്‍ത്തു.

ഇതൊന്നും കാര്യമാക്കാതെ ഇലയിലുള്ള ഉപ്പേരിയും മറ്റും കാലിയാക്കിക്കൊണ്ടിരുന്ന കാ‍ന്താരി അനിയത്തിക്കുട്ടിയും പറയുന്നുണ്ടായിരുന്നു ...

" അണ്ണനുംകൂടിയുണ്ടാരുന്നേല്‍ ... "

________________________________________________________

ഞാനവിടെ ഇല്ലെന്നല്ലെയുള്ളൂ എന്‍റെ മനസ്സും ജീവനും എല്ലാം  ഇപ്പോഴും അവിടല്ലേ നിങ്ങളോടൊപ്പം ...

ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നുണ്ട് അങ്ങ് ദൂരെ എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മൂന്നു നക്ഷത്രങ്ങളെ ...

അച്ഛനും അമ്മയും ന്‍റെ കുഞ്ഞനുജത്തിയും ...

നാലാമതൊരു നക്ഷത്രമായി ഒരിക്കല്‍ അവിടേയ്ക്ക് വരും ഈ തോറ്റുപോയ മകനും  ...

നമ്മെ തോല്‍പ്പിച്ചവരുടെ മുന്നില്‍ നിവര്‍ന്ന് നിന്ന്
ഒന്ന്  ജയിച്ച് കാണിച്ചിട്ട്‌   ...

ആ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്ക്
ഒരോണം കൂടി ഒരുമിച്ചു കൂടാന്‍  ...

10 comments:

  1. Replies
    1. ഓണാശംസകള്‍ ഭായ്

      Delete
  2. ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!!!!

    ReplyDelete
  3. ശരിയാ....പ്രിയപ്പെട്ടവര്‍ എല്ലാവരും ഉണ്ടെങ്കിലേ ഏത് ആഘോഷത്തിനും സന്തോഷമുള്ളൂ. ഓണാശംസകൾ!!!!!!

    ReplyDelete
    Replies
    1. അതെ എല്ലാവരും ഒപ്പമുണ്ടെങ്കില്‍ മാത്രം

      Delete
  4. ജയിക്കും..തീര്‍ച്ചയായും...

    ReplyDelete
    Replies
    1. അതെ എനിക്ക് ജയിച്ചേ മതിയാകൂ

      Delete
  5. വായിക്കുംതോറും വേറെ വേറെ അര്‍ഥങ്ങള്‍ വരുന്ന പോലെ

    ReplyDelete
    Replies
    1. അര്‍ഥങ്ങള്‍ പലതുണ്ടിതിന് ...

      Delete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...