അച്ഛാ ....... ഞാനാ ഗംഗ.
ഏതു ഗംഗ എന്നല്ലേ ? ...
അച്ഛനറിയാത്ത അഛന്റെ മകളാണ് ഞാനും.
ഓര്‍മ്മകളെ ഒന്ന് പിറകോട്ട് നടത്തിച്ചാല്‍ ചിലപ്പോള്‍ അച്ഛന് ഒരു ലക്ഷ്മിയെ ഓര്‍മ്മ വരും ഇല്ലേ ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ കൊച്ചുഗ്രാമത്തില്‍ അച്ഛന് ലൈന്മാന് ആയി ജോലിയ്ക് വന്നപ്പോള്‍ പരിചയപ്പെട്ട ...
അല്ല പ്രണയിച്ച ലക്ഷ്മിയെ ?
ഒരു ട്രാന്‍സ്ഫറിന്റെ രൂപത്തില്‍ അച്ഛന് ഞങ്ങളുടെ ഗ്രാമത്തോട് വിട പറഞ്ഞു സ്വന്തം നാടായ കൊല്ലത്തേയ്ക്ക് പോയപ്പോള്‍ അമ്മയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു തിരിച്ചു വരുമെന്ന്, പക്ഷെ ...
അച്ഛന് വന്നില്ല, കാത്തിരുന്നു ഒരുപാട് ന്റെ അമ്മ.
അച്ഛന് പോയതിന് ശേഷമാണ് അമ്മയുടെ ഉള്ളില്‍ ഞാന്‍ വളരുന്നെന്ന കാര്യം പോലും അറിഞ്ഞത്.
അതാദ്യം അച്ഛനെ അറിയിക്കണമെന്ന് കരുതി അന്ന് അമ്മ അയച്ച കത്തിന് പോലും ഒരു മറുപടി അച്ഛന് അയച്ചില്ലല്ലോ.
കുടുംബക്കാരും വീട്ടുകാരും എല്ലാം എന്നെ ജനിക്കുന്നതിനു മുമ്പേ ഇല്ലാതാക്കാന്‍ പറഞ്ഞെങ്കിലും അമ്മ അത് സമ്മതിച്ചില്ല.
അന്നത്തെ അമ്മയുടെ ആ വാശിയുടെ ഫലമാണ് ഞാന്‍.
അച്ഛന് തിരിച്ച് വരും എന്ന പ്രതീക്ഷ അത്രത്തോളം അമ്മയ്ക്കുണ്ടായിരുന്നു.
ഗംഗ എന്ന പേര് അമ്മയിട്ടതും അച്ഛനോടുള്ള ഇഷ്ട്ടം കൊണ്ടാണ്. പണ്ട് എപ്പോഴോ അച്ഛന് അമ്മയോട് പറഞ്ഞ പേര്.
പക്ഷെ ഒരു പെണ്ണിന് അങ്ങനെ എത്ര നാള് സ്വന്തം ഇഷ്ട്ടം കൊണ്ട് കാത്തിരിക്കാനാവും,
നിര്‍ബന്ധം മുറുകി അമ്മയെ മറ്റൊരു വിവാഹം കഴിപ്പിച്ചു എല്ലാവരും കൂടി.
കൂട്ടുകാര്‍ അച്ചന്റെ കൂടെ കളിക്കുകയും, അവരുടെ കൈ പിടിച്ചു നടക്കുമ്പോളും, അച്ഛനെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോളും ഞാനും കൊതിച്ചിട്ടുണ്ട് എന്റെ അരികിലും അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്കും ....
അതൊക്കെ ദൈവം കേട്ടിട്ടായിരിക്കാം എനിക്ക് പപ്പായെ തന്നത്, രണ്ടാനച്ഛനെ കുറിച്ച് പലരും പലതും പറഞ്ഞു പേടിപ്പിച്ചിരുന്നെങ്കിലും ഈ പപ്പാ ഞങ്ങള്‍ക്ക് സ്നേഹം മാത്രേ തന്നിട്ടുള്ളൂ കൂടെ എനിക്ക് കൂട്ടിന് ഒരു കുഞ്ഞനുജത്തിയെയും .
പക്ഷെ ഞാന്‍ അച്ഛാ എന്ന് മാത്രം പപ്പായെ വിളിച്ചില്ല ആ വിളി ഞാന്‍ കാണാത്ത എന്റെ അച്ഛന് മാത്രമുള്ളതാണ്
ഇന്ന് അച്ഛന്റെ ഗംഗ മോള്‍ക്ക് 28 വയസ്സുണ്ട് വിവാഹം കഴിഞ്ഞ് ഒരു മകളും ഭര്‍ത്താവുമായി ഇങ്ങ് കണ്ണൂരില്‍.
അച്ഛന്റെ പേരിലെ ആനന്ദന് എന്നുള്ളതിന്റെ ഓര്‍മ്മയ്ക്കായിരിക്കണം എന്റെ മകളുടെ പേര് ആനന്ദ എന്ന് അമ്മ ഇട്ടതും ....
അമ്മയുടെ ഡയറിത്താളില്‍ നിന്ന് ഞാന്‍ കട്ടെടുത്ത അച്ഛന്റെ പഴേ ഒരു പടം ഇപ്പോഴും എന്റെ കയ്യിലുണ്ട്. വര്‍ഷങ്ങളായി ഞാന്‍ കാണുന്ന ഓരോ മുഖങ്ങളിലും ഞാന്‍ തേടുന്നത് ഇതിലുള്ള എന്റെ അച്ഛനെത്തന്നെയാണ്.
ഇനിയും എന്തൊക്കെയോ പറയാനുണ്ട് എന്റെ അച്ഛനോട് പക്ഷെ ...

കൂടുതല്‍ എഴുതൂ...
ReplyDeleteതീര്‍ച്ചയായും നന്ദി വായനയ്ക്ക് മനോജേട്ടാ
Deleteഅച്ഛന്റെ സ്നേഹം കിട്ടാതെ വളർന്ന മകളുടെ വികാരവായ്പ് നന്നായി !!!!
ReplyDeleteഇനിയും എഴുതൂ!!!!
നന്ദി ... തീര്‍ച്ചയായും ഭായ്
Deleteപ്രതീഷ് ഹൃദ്യമായി എഴുതി.
ReplyDeleteനന്ദി ...
DeletePoornamayillenna thonnal
ReplyDeleteനിര്‍ത്തിയതാണ് ഇനിയും എഴുതിയാല്‍ ...
Deleteഒരിക്കല്‍ എവിടെയെങ്കിലും വച്ച് കാണാന്‍ സാധിക്കട്ടെ.
ReplyDeleteഅതെ അവര്‍ കാണട്ടെ
Deleteഹൃദയ സ്പർശിയായ കഥ,നല്ല്ഖ് അവതരണം
ReplyDeleteനന്ദി ഭായ്
Deleteകുത്തിനോവിക്കുന്ന കഥ ....(കഥ മാത്രമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു)
ReplyDeleteഒരു സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതം ഞാന്‍ അതിനെ ഇങ്ങനെ എഴുതിയെന്നേ ഉള്ളൂ
Deleteനല്ല എഴുത്ത്. തുടരൂ...ആശംസകൾ.
ReplyDeleteനന്ദി ഭായ് തീര്‍ച്ചയായും
Deleteനന്നായിട്ടുണ്ട് <3
ReplyDelete