പണ്ട് സംഗീതം പഠിക്കണമെന്ന മോഹവുമായി എട്ടാം വയസ്സില്‍ കയറിച്ചെന്നത് ലക്ഷ്മി ടീച്ചെറിന്റെ വീട്ടില്‍ ആണ്.
ക്ലാസ് തുടങ്ങി മൂന്നാം ദിവസം ടീച്ചെറുടെ മകള്‍ " എന്നെ " ലൈന്‍ അടിച്ചു
എന്ന നിസ്സാര കാരണം കൊണ്ട് ഞാന്‍ ക്ലാസിന് പുറത്തായി ...
.
പിന്നെ ഓരോണക്കാലത്ത് പാട്ടുപഠിപ്പിക്കാന്‍ ദക്ഷിണ ചോദിച്ച നാരായണന് മാഷിനോട് ദക്ഷിണയായി
രണ്ടും കല്‍പ്പിച്ച് സ്റ്റേജില്‍ കേറി ഒരു പാട്ടങ്ങ് കാച്ചി.
" എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി... "
ന്റെ രാക്ഷസി പാട്ട് തുടങ്ങിയതും സദസ്സ് നിശബ്ദരായി.
പക്ഷെ പാട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ ശരിക്കും രാക്ഷസന്മാരേ കണ്ടു കണ്ണ് നിറഞ്ഞുപോയി .
അന്ന് സമ്മാനമായി കിട്ടിയ ചെരുപ്പുകള്‍ ചാക്കില്‍ വാരിക്കൂട്ടുന്നതിനിടയില്‍ വേദിയില്‍ കയറിവന്ന നാരായണന് മാഷ് കെട്ടിപ്പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു...
" ഐ ആം പ്രൌഡ് ഓഫ് മൈ ബോയ് "
" താങ്ക്യൂ മാഷേ മാഷെങ്കിലും എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞല്ലോ സന്തോഷായി മാഷേ സന്തോഷായി "
" പ്ഫ... കലാകാരനോ ക്ലാസ്സില്‍ തോറ്റാലും നീ ഈ ചെരുപ്പ് വിറ്റ് ജീവിച്ചോളും എന്നോര്‍ത്താ ഞാന്‍ അങ്ങനെ പറഞ്ഞെ "
" മാഷേ യൂ ടൂ ബ്രൂട്ടസ് "
എന്ന് പറഞ്ഞ് കലികയറിയ ഞാന്‍ ഒരു പൊട്ടച്ചെരുപ്പെടുത്തു മാഷിന്റെ മൊട്ടത്തലക്കിട്ടു ഒന്ന് കൊടുത്ത് ഒരൊറ്റ ഓട്ടം
അന്ന് നിര്‍ത്തിയതാ ഈ പാട്ട് പഠിക്കണ ഏര്‍പ്പാട്...

നന്നായി...ഗുരുവിന്റെ വാക്കുകൾ പൊന്നായോ???
ReplyDeleteഎവിടെ ഹ ഹ
Deleteതളരരുത്.. പതറരുത്... തോൽക്കരുത്... ഒരു കട തുടങ്ങാനുള്ള ചെരുപ്പുകൾ കിട്ടും വരെ പാട്ട് നിർത്തരുത് :)
ReplyDeleteഞാന്‍ പാട്ട് നിര്‍ത്തി ... പ്ലിംഗ്
Delete