മുത്തശ്ശിക്കഥകള്‍ കുട്ടിക്കാലത്ത് ഒരുപാട് വായിച്ചിട്ടുണ്ട്.
അന്നൊക്കെ മുത്തശ്ശി എന്നാല്‍ നമ്മുടെയൊക്കെ മനസ്സില്‍ വെളുത്ത തലമുടിയുള്ള കയ്യില്‍ ഒരു വടിയും കുത്തി നടന്നുവരുന്ന കുട്ടികളെയെല്ലാം വട്ടം കൂട്ടി ഒരുപാട് നല്ല കഥകള്‍ പറഞ്ഞുതരുന്ന ഒരു രൂപമായിരുന്നു ...
അങ്ങനെയൊരു മുത്തശ്ശിയെ കാണാന്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഭാഗ്യമില്ല ഉണ്ടെങ്കില്‍ അത് കഥകളില്‍ കൂടി മാത്രമാകും...
അങ്ങനെ എനിക്കുമുണ്ടായിരുന്നു ഒരു മുത്തശ്ശി,
എന്നാല്‍ മുത്തശ്ശി എനിക്ക് താരാട്ട് പാടിത്തന്നതോ
കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞുതന്നതോ ഒന്നും എനിക്കിന്നോര്‍മ്മയില്ല ...
പന്ത്രണ്ട് മക്കളും കുട്ടികളും പേരക്കുട്ടികളും ഉള്ള വല്യ കുടുംബത്തിലെ രാജ്ഞിയായിരുന്നു ന്റെ മുത്തശ്ശി...
അച്ഛന്റെ തറവാട്ടില്‍ ഇടയ്ക്ക് അവധിക്ക് ചെല്ലുമ്പോ എപ്പോളും ഉമ്മറത്തുണ്ടാവും പഞ്ഞിക്കെട്ടുപോലെ വെളുത്ത തലമുടിയുള്ള, പല്ലുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട് ന്റെ മുത്തശ്ശി ...
അച്ഛന് വാങ്ങിത്തന്ന വെറ്റിലയും പുകയിലയും കയ്യിലോട്ട് കൊടുക്കുമ്പോള്‍ ആ മുഖത്തു സന്തോഷം ഒന്ന് കാണണം.
ഇടക്ക് തന്നെ വന്നു കാണാത്തതില്‍ അച്ഛനോട് പരിഭവം പറയുമ്പോ ആ കണ്ണുകള്‍ നിറയാറുണ്ടായിരുന്നു ...
അച്ഛന് കരയുന്നത് ആദ്യായിട്ട് ഞാന്‍ കണ്ടത് ഒരിക്കല്‍
മുത്തശ്ശി ആശുപത്രിയില്‍ സീരിയസ് ആയി കിടന്നപ്പോഴാണ്.
പക്ഷെ ഇനിയൊരു അവധിക്കാലത്ത് ഞാന്‍ ചെല്ലുമ്പോള്‍ എന്റെ തലയില്‍ തലോടിക്കൊണ്ട്
" ന്റെ കുട്ടി ഇപ്പൊ ഒത്തിരി ക്ഷീണിച്ചല്ലോ "
എന്നും
" ന്റെ കുട്ടി ഒത്തിരി വലുതായി മിടുക്കനായിട്ടോ "
എന്നൊക്കെ പറയാനും
എന്റെ പൊട്ടത്തരങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കാനും
അച്ഛന്റെ കുട്ടിക്കാലത്തെ കുസൃതിത്തരങ്ങളും
മുത്തച്ഛന്റെ കഥകളും പറഞ്ഞു എന്നെ ചിരിപ്പിക്കാനും,
പോകുമ്പോള്‍ ആരും കാണാതെ
"അച്ഛനോട് പറയണ്ട ഇത് മോന് മുട്ടായി മേടിച്ചോ "
എന്ന് പറഞ്ഞു എന്റെ കയ്യില്‍ നാണയത്തുട്ടുകള്‍ വച്ചുതരാനും അവിടെ എന്റെ മുത്തശ്ശി ഇനി ഉണ്ടാവില്ല ...
അങ്ങ് ദൂരെ ദൂരെ നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ മുമ്പേ പോയ മുത്തശ്ശന്റെ അടുത്തേക്ക് മുത്തശ്ശിയും യാത്രയായി.
ഇനി ഒരിക്കലും തിരിച്ചു വരാത്ത യാത്ര...

ഹ്രദയസ്പർശിയായി ഴുതി.
ReplyDeleteആശംസകൾ
നന്ദി ഷാഹിദ് ഭായി
Deleteഓർമ്മയിൽ ഒരു ധന്യ ജീവിതം ..
ReplyDeleteഅതെ ഓര്‍മ്മകളില്‍
Deleteകുട്ടിക്കാലവും മുത്തശ്ശിയുമെല്ലാം സ്വപ്നങ്ങളിൽ മാത്രമായി....!
ReplyDeleteഓർമ്മക്കുറിപ്പ് നന്നായീ ട്ടോ...
അതെ ഇന്ന് സ്വപ്നങ്ങളില്‍ മാത്രം എല്ലാം
Deleteനല്ല ഓർമ്മകൾ!!!
ReplyDeleteമുത്തശ്ശിയുടെ ഓര്‍മ്മകള്‍ ഹൃദ്യമായി..ഇനിയും എഴുതൂ
ReplyDeleteഓര്‍മ്മകളിലെ മുത്തശ്ശിയെ നന്നായി വരച്ചു കാട്ടി.
ReplyDeleteഓര്‍മ്മിപ്പിച്ചു എന്നെയും എന്റെ മുത്തശ്ശിയെ :(
ReplyDelete