മൊബൈല്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു
ഉറക്കച്ചടവില്‍ എപ്പോഴോ അവന് കൈയെത്തി മൊബൈല്‍ എടുത്തു നോക്കി
Calling
ഏതോ അറിയാത്ത നമ്പര്‍ ആണ് അവന് കാള്‍ കട്ട് ചെയ്തു
വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴവേ മൊബൈല്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി
ശല്യം ഇതാരാ എന്ന് ഓര്‍ത്ത് വീണ്ടും ഫോണ്‍ എടുത്തു നോക്കി, അതേ നമ്പര്‍
" ഹലോ "
" ഹലോ എന്നെ മനസ്സിലായോ "
ങേ ഒരു പെണ്‍കുട്ടിയുടെ ശബ്ദമല്ലേ ഇനി ഉറക്കപ്പിച്ചില്‍ തോന്നുന്നതാണോ
" ഇല്ല മനസ്സിലായില്ല "
" ഞാനാ ശ്രുതി "
"ഏതു ശ്രുതി "
" ഓ അറിയില്ല അല്ലേ ഫേസ്ബുക്കിലെ ശ്രുതി പരമേശ്വര്‍ "
ഓ ഇപ്പൊ ഓര്‍മ്മ വന്നു ഫേസ്ബുക്കിലെ മിക്ക പോസ്റ്റിലും വന്നു സ്ഥിരം കമന്റ് ഇടാറുള്ള കുട്ടി ...
" ഇപ്പൊ മനസിലായി ശ്രുതി പറയൂ "
" വെറുതെ ഒരു കാര്യം പറയാന്‍ വിളിച്ചതാ ... എന്താ ഉറക്കത്തിലാണോ "
" അതെ ഞാന്‍ ഉറങ്ങുവാരുന്നു അതാ ആദ്യം ഫോണ്‍ എടുക്കാഞ്ഞേ "
" അയ്യോ സോറി എന്നാ ഞാന്‍ പിന്നെ വിളിക്കാം ഇനി എപ്പോളാ എണീക്കേണേ "
ഉറക്കം വീണ്ടുമവനെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അവന് പറഞ്ഞു
" രണ്ട് മണിക്കൂര്‍ കഴിഞ്ഞു, കുഴപ്പമില്ല കുട്ടി പറഞ്ഞോളൂ "
" വേണ്ട ഞാന്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു വിളിക്കാം ചേട്ടായി ഉറങ്ങിക്കോട്ടോ "
സ്വപ്നത്തിലെന്നതുപോലെ വന്ന ആ കോള്‍ കട്ട് ചെയ്ത് അവന് വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി വീണു
അലാറം വീണ്ടുമവനെ ഉണര്‍ത്തി,
സ്നൂസ് അടിക്കാന്‍ വിരല്‍ വീണ്ടും ചലിച്ചപ്പോള്‍ ആണ് സമയം വൈകിയതവനറിഞ്ഞത്...
അയ്യോ വൈകിയിരിക്കുന്നു,
പെട്ടെന്ന് എണീറ്റ് റെഡിയായി...
ജോലിസ്ഥലത്തെയ്ക്കുള്ള യാത്രയില്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഏതോ ഒരു നമ്പറില്‍ നിന്ന് നാല് മിസ്കാള്‍
തിരികെ വിളിച്ചു നോക്കി
സ്വിച്ച് ഓഫ് എന്ന് മറുപടി...
ജോലിസ്ഥലത്തേക്ക് എത്താന്‍ ഇനിയുമുണ്ട് നേരം പതിയെ കണ്ണടച്ചു ഒന്ന് മയങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഓര്‍ത്തത് ഉറക്കത്തിലെപ്പോഴോ ശ്രുതി എന്ന പെണ്‍കുട്ടി തന്നെ വിളിച്ചിരുന്നല്ലോ ?
മൊബൈല്‍ എടുത്തു നോക്കി അതെ ആ നമ്പരില്‍ നിന്നായിരുന്നു നാല് മിസ്കാള്‍
വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു സ്വിച്ച് ഓഫ് തന്നെ ...
ഫേസ്ബുക്കില്‍ എപ്പോഴോ ഈ കുട്ടിയുടെ പോസ്റ്റുകളും താന്‍ ശ്രദ്ധിച്ചിരുന്നുവോ ...
ആ യാത്രക്കിടയില്‍ പയ്യെ ആ പ്രൊഫൈല്‍ എടുത്തു നോക്കി ഓരോ എഴുത്തുകളിലേക്കും വിരലോടിച്ചു അതിലെല്ലാം നിറഞ്ഞുനിന്നത് ആ കുട്ടിയുടെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമൊക്കെയായിരുന്നു,
എല്ലാം നമ്മുടെ ഉള്ളില്‍ തട്ടുന്ന വരികള്‍...
പിറ്റേന്ന് ഫേസ്ബുക്കില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുമ്പോള്‍ അവന് കണ്ടു ആരോ ടാഗ് ചെയ്ത ഒരു വാര്‍ത്ത
" പാളം മുറിച്ചു കടക്കുന്നതിനിടയില്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ ട്രെയിന്‍ തട്ടി മരിച്ചു ..."
അതിലൊരാളുടെ പേര് ശ്രുതി പരമേശ്വര്‍ എന്നും ...
പിന്നീട് പല രാത്രികളിലും അവന്റെ സ്വപ്നങ്ങളില്‍ പറയാന്‍ ബാക്കിവച്ച എന്തോ പറയാനായി ഒരു Unknown നമ്പരില്‍ നിന്നും കാളുകള്‍ വരുന്നുണ്ടായിരുന്നു ....

ഫോൺ വിളിച്ചോണ്ട് പാളം മുറിച്ചതാന്നോ? ;) ചുമ്മാ... ഇനിയും പറയാൻ ബാക്കിവെച്ചതെന്തോ
ReplyDeleteഅല്ലല്ലോ ... എല്ലാം പറഞ്ഞാല്‍ കഥയുടെ ഒഴുക്ക് നഷ്ട്ടപ്പെടും അതുകൊണ്ട് ഇങ്ങനെ നിര്‍ത്തി
Deleteനന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDeleteനന്ദി .. സുധിയേട്ടാ
Deleteഇനിയും എന്തൊക്കെയോ പറയാനുള്ളത്പ്പോലെ...ആശംസകൾ
ReplyDeleteനന്ദി വായനയ്ക്ക്
Delete:)
ReplyDeleteനന്ദി വായനയ്ക്ക്
Deleteഅവൾ തന്നെയോ ഇവൾ????
ReplyDeleteആവാം ആവാതെയുമിരിക്കാം
Deleteആശംസകൾ .
ReplyDeleteനന്ദി മാനവാ
Deleteനന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteനന്ദി ഭായ്
Deleteപറയാന്‍ ബാക്കി വെച്ച എന്തോ ചിലതുണ്ടാവും
ReplyDelete