Saturday, 14 February 2015

ഇന്ന്

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ ഞാന്‍ കണ്ടു.
നിന്‍റെ അടുക്കലേക്ക് ഓടിയെത്തണം ഒരുപാട് സംസാരിക്കണം എന്നൊക്കെ മനസ്സ് പറഞ്ഞെങ്കിലും അതിനു എനിക്ക്  കഴിഞ്ഞില്ല .

കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നിന്നെ നോക്കി നിന്നു...

കുറച്ചു നേരത്തേക്ക് എന്‍റെ ഓര്‍മകള്‍ അറിയാതെ പിറകോട്ട് സഞ്ചരിച്ചതുപോലെ

പണ്ട് എന്‍റെ കയ്യും പിടിച്ചു  നീ നടന്നിരുന്നത്,
ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ ,

അന്നൊക്കെ നിന്‍റെ കണ്ണുകളില്‍ ഞാന്‍ എപ്പോഴും പ്രണയത്തിന്റെ ഒരു തിളക്കം കണ്ടിരുന്നു
അതിപ്പോഴും നിന്‍റെ കണ്ണുകളില്‍ ഉണ്ടോ ???


നീ ഒരുപാട് മാറിയിരിക്കുന്നു
ആ കണ്ണുകളിലെ പഴേ തിളക്കവും ഊര്‍ജവും എല്ലാം നഷ്ട്ടമായിരിക്കുന്നു,

എന്തുപറ്റി നിനക്ക് ?
ഇതിനായിരുന്നോ നീ എന്നില്‍ നിന്ന് അകന്നത് ?.

എങ്കിലും നിന്‍റെ പൊന്നോമാനയുടെ കുസൃതികളില്‍ എല്ലാം മറന്നു നീ പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.

എന്‍റെ സ്വപ്നങ്ങളിലും  മോഹങ്ങളിലും എല്ലാം ഞാന്‍ കണ്ട നിനക്ക് നഷ്ട്ടപെട്ട  ആ പഴയ ചിരി.

ഇന്ന് നീ എന്നില്‍ നിന്നും ഒരുപാട് ദൂരെയാണ് എവിടെയായാലും നിന്‍റെ ഈ ചിരി ഒരിക്കലും മായരുതേ എന്നെ ഞാന്‍ ഇപ്പോള്‍  ആഗ്രഹിക്കുന്നുള്ളൂ .....

എനിക്കറിയാം നീ ഇത് വായിക്കുകയാണെങ്കില്‍ എന്താ പറയുക എന്ന്

"ഇനിയും എന്തേ ഇതൊക്കെ ചിന്തിച്ചിരിക്കരുത് എല്ലാം മറക്കണം ഒരു പുതിയ ജീവിതം" എന്നൊക്കെയല്ലേ ...

ഹ്മം ഇനിയെന്ത് ?

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ശ്രമിച്ചുനോക്കുന്നുണ്ട്

പക്ഷെ ഒന്നും പറ്റുന്നില്ലെടോ  ... :'(

4 comments:

  1. ചില സ്നേഹങ്ങൾ അങ്ങനെയാന്ന് ഭായ്.

    ReplyDelete
    Replies
    1. അതെ ചില സ്നേഹങ്ങള്‍ അങ്ങനെയാണ്

      Delete
  2. കാലം മായ്ക്കാത്ത മുറിവുകൾ

    ReplyDelete
    Replies
    1. അതെ ചില മുറിവുകള്‍

      Delete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...